വായ്പ പരിധി മറികടന്നുള്ള കേരള സര്‍ക്കാരിന്റെ പുതിയ കടമെടുപ്പ് ഭരണഘടനയുടെയും കേന്ദ്ര നിയമത്തിന്റെയും ലംഘനമായതു കൊണ്ടാണ് 10,000 കോടി രൂപ കൂടി കടമെടുക്കാനുള്ള കേരളത്തിന്റെ ഹര്‍ജി രണ്ടംഗ സുപ്രീം കോടതി ബഞ്ച് അഞ്ചംഗ ഭരണഘടനാ ബഞ്ചിന് വിട്ടതെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം അധ്യക്ഷന്‍ ചെറിയാന് ഫിലിപ്പ് വിലയിരുത്തി.
ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 293 പ്രകാരം സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനമായ സഞ്ചിത നിധിയുടെ ഈടിന്മേലാണ് കടമെടുക്കേണ്ടത്. ഈടിനേക്കാള്‍ അധികം കടം പാടില്ല. കേരളത്തിന്റെ സഞ്ചിത നിധി ഇപ്പോള്‍ ഒരു ലക്ഷം കോടിയോളം രൂപയാണ്. മൊത്തം പൊതു കടം നാലേകാല്‍ ലക്ഷം കോടി രൂപയും. കേന്ദ്രനിയമപ്രകാരം സംസ്ഥാന ജി.ഡി.പി.യുടെ 3.5 ശതമാനം മാത്രമേ കടമെടുക്കാനാവൂ. ഇപ്പോള്‍ 36 ശതമാനത്തിലധികമാണ് കടമെടുത്തിട്ടുള്ളത്.
നിത്യനിദാന ചെലവുകള്‍ക്ക് പണമില്ലെന്ന കേരള സര്‍ക്കാരിന്റെ ഹര്‍ജിയില്‍ കരുണ തോന്നിയ സുപ്രീം കോടതിയാണ് 13609 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്കാന് കേന്ദ്ര സര്‍ക്കാരിനോട് കഴിഞ്ഞ മാസം നിര്‍ദേശിച്ചത്. ശമ്പളം, പെന്ഷന് എന്നിവക്കായി 10,000 കോടി രൂപ അനുവദിക്കാനുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ധന പ്രതിസന്ധിക്കു കാരണമെന്ന സുപ്രീം കോടതിയുടെ കുറ്റപ്പെടുത്തല്‍ കേരള സര്‍ക്കാരിനു നല്കിയതാക്കീതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: