പഴ വർഗ്ഗങ്ങളിൽ ഏറെ ഗുണങ്ങൾ ഉള്ളവയാണെങ്കിലും നാം പതിവായി കഴിക്കുന്ന ഒന്നല്ല അത്തിപ്പഴം. ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകൾ, ഫൈബർ, കാത്സ്യം, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നീ ഗുണങ്ങളും അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ചർമ്മ സംരക്ഷണത്തിനും ആരോഗ്യത്തിനും അത്തിപ്പഴം പതിവായി കഴിക്കുന്നത് ഉത്തമമാണ്.
അത്തിപ്പഴം കുതിർത്ത് കഴിക്കുന്നതിലൂടെ ചർമത്തിലെ ചുളിവുകളെ തടയുന്നതിനും ചർമം ചെറുപ്പമായി നിലനിർത്താനും സഹായിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ, എ സിങ്ക് എന്നിവയാണ് ചർമ്മത്തെ സംരക്ഷിക്കുന്നത്. കൂടാതെ മുഖക്കുരുവിൽ നിന്നും രക്ഷനേടാനും പാടുകളെ ഇല്ലാതാക്കാനും അത്തിപ്പഴം സഹായിക്കും. കൂടാതെ അത്തിപ്പഴത്തിൽ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നു എന്നതിനാൽ തന്നെ സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനനും ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മലബന്ധം ഒഴിവാക്കാനും സഹായിക്കും. അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ സോഡിയം കുറവുമാണ്. ഇതിനാൽ തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം ക്യാൻസർ സാധ്യതകളെയും ഇല്ലാതാക്കുന്നു. അത്തിപ്പഴത്തിൽ ഗ്ലൈസമിക് സൂചിക കുറവാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ നല്ലതാണ്. കുതിർത്ത അത്തിപ്പഴത്തിൽ അടങ്ങിയിരിക്കുന്ന കാത്സ്യം, മഗ്നീഷ്യം എന്നിവ എല്ലുകളുടെയും നഖത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഹൃദയാരോഗ്യ സംരക്ഷണത്തിനും അത്തിപ്പഴം ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: