വടകര: നിരോധിത ഭീകരസംഘടനയുടെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണക്കുന്നത് രാഹുല്‍ ഗാന്ധിയുടെ അറിവോടും സമ്മതത്തോടെയുമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.
വടകര മണ്ഡലം സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണന്റെ റോഡ് ഷോയ്ക്ക് ശേഷം ആയഞ്ചേരിയില്‍ കുറ്റിയാടി മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള തന്റേടം കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ല. അവരുടെ വോട്ട് വേണ്ടെന്നു പറയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞു. എസ്ഡിപിഐയുടെ പിന്തുണയിലാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതെന്ന വിവരം ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു. മുസ്ലിങ്ങള്‍ ഒഴിച്ചുള്ളവര്‍ കാഫിറുകളാണെന്ന് പറഞ്ഞ് ഇസ്ലാമിക സ്റ്റേറ്റിനായി നിലകൊള്ളുന്നവരാണ് രാഹുലിനെ പിന്തുണയ്ക്കുന്നത്. രാജ്യദ്രോഹ ശക്തികളുടെ പിന്തുണയിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. തങ്ങളോട് ആലോചിച്ചിട്ടല്ല പിന്തുണ പ്രഖ്യാപിച്ചതെന്ന വാദം രാഷ്ട്രീയമറിയുന്നവര്‍ അംഗീകരിക്കില്ല അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം ഗണിതശാസ്ത്രം പോലെയല്ല. എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസിന് വോട്ട് കൂടുകയല്ല കുറയുകയായിരിക്കും. രാജ്യദ്രോഹശക്തികളെ കൂടെക്കൂട്ടിയാല്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായിരിക്കും. കേജരിവാളിന്റെ അറസ്റ്റിന് ശേഷം പിണറായി വിജയന് രാത്രി ഉറങ്ങാറില്ലെന്നും അദ്ദേഹം പറഞ്ഞു. എം. എം. രാധാകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.ആര്. പ്രഫുല്‍ കൃഷ്ണന്, എം മോഹനന്, രാമദാസ് മണലേരി, പി.പി. മുരളി, എം.പി. രാജന്, ഒ.പി. മഹേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: