ന്യൂദല്‍ഹി: സൊമാലിയയിലെ കടല്‍ക്കൊള്ളക്കാരും യെമനിലെ ഹൂതി റെബലുകളും സമുദ്രപാതകളിലൂടെ പോകുന്ന ചരക്കുകപ്പലുകള്‍ തട്ടിയെടുക്കുക പതിവാക്കിയവരാണ്. എന്നാല്‍ ഓപ്പറേഷന് സങ്കല്പ് എന്ന ഇന്ത്യന്‍ നാവിക സേനയുടെ പദ്ധതി പ്രകാരം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ചരക്കുകപ്പല്‍ കൊള്ളയടിക്കാന്‍ വരുന്നവ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ശക്തമായ തിരിച്ചടി കിട്ടുകയാണ്.
മോദി സര്‍ക്കാര്‍ രൂപപ്പെടുത്തിയ ഈ കടല്‍ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് മറൈന്‍ കമാന്റോകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന നാവികസേനയിലെ പ്രത്യേക കമാന്റോകളാണ്. യുഎസിലെ സീല്‍സ് എന്നറിയപ്പെടുന്ന അപകടകാരികളായ ദൗത്യസേനാംഗങ്ങള്‍ക്ക് തത്തുല്യമാണ് പരിശീലനം ലഭിച്ചവരാണ് ഇന്ത്യയിലെ നാവിക കമാന്റോകള്‍. ഏത് അപകടകരമായ സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവരാണ് ഇവര്‍.
2023 ഡിസംബര്‍ 14നാണ് ആദ്യത്തെ ഓപ്പറേഷന് സങ്കല്പ് ദൗത്യം നടന്നത്. എംവി റുവെന്‍ എന്ന ചരക്ക് കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതായി വിവരം അറിഞ്ഞയുടന്‍ ഇന്ത്യന്‍ നാവിക കമാന്റോകള്‍ കടലില്‍ പാഞ്ഞെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആഴക്കടലായ ഈഡന് കടലിടുക്കിലായിരുന്നു സൊമാലിയന്‍ കൊള്ളക്കാര്‍ ചരക്കുകപ്പല്‍ പിടിച്ചെടുത്തത്. ഇതിനായി 5000 നാവികസേനാഉദ്യോഗസ്ഥരും യുദ്ധകപ്പലുകളും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും ദൗത്യത്തില്‍ പങ്കാളികളായി. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍കത്ത, ദീര്‍ഘദൂരം കടലിന് മീതെ പറക്കാവുന്ന ഡ്രോണുകള്‍, നിരീക്ഷണ യുദ്ധവിമാനങ്ങള്‍, നാവിക കമാന്‍ഡോകള്‍ പാരച്യൂട്ടുകളില്‍ ഇറക്കാന്‍ കഴിയുന്ന സി-17 യുദ്ധവിമാനം എന്നിവ ഈ രക്ഷാദൗത്യത്തില്‍ പങ്കെടുത്തു. പാരച്യൂട്ടുകളില്‍ ചരക്ക് കപ്പലുകളിലേക്ക് ചാടിയിറങ്ങിയ നാവിക കമാന്‍ഡോകള്‍ മണിക്കൂറുകള്‍ക്കകം ദൗത്യം അവസാനിപ്പിച്ചു. ജീവനോടെ അന്ന് നാവിക കമാന്‍ഡോകള്‍ തടവുകാരായി പിടിച്ചത് 35 സായുധരായ സൊമാലിയന്‍ കൊള്ളക്കാരെ. ഇവരെ പിന്നീട് വിചാരണക്കായി മുംബൈ പൊലീസിന് വിട്ടുകൊടുത്തു. കൊള്ളക്കാര്‍ ബന്ദികളാക്കിയ ചരക്കുകപ്പലുകളിലെ 25 ഉദ്യോഗസ്ഥരെ മോചിപ്പിച്ചു. ഇന്ത്യന്‍ തീരത്ത് നിന്നും 2600 കിലോമീറ്റര്‍ അകലെയുള്ള ആഴക്കടലിലായിരുന്നു ഇന്ത്യയുടെ സേന ഈ ദൗത്യം വിജയിപ്പിച്ചത് എന്നോര്‍ക്കണം.
അതിന് ശേഷം 2024 മാര്‍ച്ച് 23 വരെ ഏകദേശം 18 ഓപ്പറേഷന് സങ്കല്പ് ദൗത്യങ്ങള്‍ നാവികസേന നടത്തി. എല്ലാ ദൗത്യങ്ങളിലും ചരക്കുകപ്പലുകള്‍ അവര്‍ മോചിപ്പിച്ചു. സൊമാലിയന്‍ കൊള്ളക്കാരെ മാത്രമല്ല, ഹൂതികളെയും നാവിക കമാന്‍ഡോകള്‍ തടവുകാരായി പിടിച്ചു “ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ചരക്കുകപ്പലുകള്‍ക്ക് സുരക്ഷിതമായി നീങ്ങാന്‍ കഴിയില്ല എന്ന് വന്നാല്‍ ആഫ്രിക്കയുടെ കേപ് ഓഫ് ഗുഡ് ഹോപ് മുനമ്പിലൂടെ വളഞ്ഞുചുറ്റി വേണം ചരക്കുകപ്പലുകള്‍ക്ക് നീങ്ങാന്‍. അങ്ങിനെ വന്നാല്‍ ചരക്കുകള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വര്‍ധിക്കും. ഇത് ചരക്കുനീക്കം ചെലവേറിയതാക്കും. ചരക്ക് വ്യാപാരവും ചരക്ക് നീക്കവും സുഗമമായാലേ കുറഞ്ഞ ചെലവില്‍ രാജ്യങ്ങള്‍ക്കിടയില്‍ ചരക്കുകള്‍ കൈമാറ്റം ചെയ്യപ്പെടൂ. “- മലയാളി കൂടിയായ നാവിക അഡ്മറില്‍ ഹരികുമാര്‍ പറയുന്നു.
ഇതോടെ ഇന്ത്യയുടെ നാവിക കമാന്‍ഡോകള്‍ യൂറോപ്പിലും അമേരിക്കയിലും വരെ കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. കാരണം ഈ നാവിക കമാന്‍ഡോകള്‍ ജീവന് പണയംവെച്ച് രക്ഷിച്ചെടുക്കുന്നത് കോടാനുകോടികളുടെ ചരക്കുകളാണ്. അതല്ലെങ്കില്‍ കടല്‍ക്കൊള്ളക്കാരുടെ കയ്യില്‍ പെട്ടുപോകേണ്ടതാണ് ഈ ചരക്കുകള്‍.
ഏഴ് വര്‍ഷത്തിന് ശേഷമാണ് വീണ്ടും നാവിക സേന കടല്‍ക്കൊള്ളക്കാരുമായി ഏറ്റുമുട്ടി ചരക്ക് കപ്പലുകള്‍ മോചിപ്പിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം സുരക്ഷിതമാക്കി നിലനിര്‍ത്തുക എന്നതാണ് നാവിക സേനയുടെ ദൗത്യം. യുദ്ധം ചെയ്യാന്‍ മടിയില്ലാത്ത പോരാളിയായ ഇന്ത്യ മോദി സര്‍ക്കാരിന്റെ കീഴില്‍ ഉയിര്ത്തെഴുന്നേല്ക്കുകാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: