- ഇരുനില കെട്ടിടം പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
വീടിന്റെ അടുക്കള താഴത്തെ നിലയില്‍ തന്നെയായിരിക്കണം. കൂടാതെ പൂജാമുറിയും ഭൂമിയുമായി ബന്ധപ്പെട്ടു താഴത്തെനിലയില്‍ ആയിരിക്കണം. സ്റ്റെയര്‍കെയ്സ് വീടിന്റെ മധ്യഭാഗത്ത് നിന്ന് ആരംഭിക്കരുത്. രണ്ടാംനില പണിയുമ്പോള്‍ തെക്കുപടിഞ്ഞാറ് ഭാഗം (കന്നിമൂല) മുതല്‍ കെട്ടിത്തുടങ്ങുക. വടക്കുകിഴക്ക്ഭാഗം (ഈശാനകോണ്) കെട്ടിടത്തിന്റെ ബാല്ക്കണിയായോ ഓപ്പണ്‍ സ്പേസ് ആയോ ഇടുന്നതു നല്ലതാണ്. വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതു വടക്കു ഭാഗത്തായിരിക്കണം. വീടിന്റെ മറ്റുവെയിറ്റുള്ള ടവര്‍ പോലെയുള്ള കാര്യങ്ങള്‍ തെക്കുപടിഞ്ഞാറുഭാഗത്ത് വരുന്നത് നല്ലതാണ്.
- വീടുപണി ആരംഭിക്കുന്നതിനു കണക്ക് എടുക്കേണ്ടത് കുറ്റി അടിക്കുന്നത് മുതലാണോ തറക്കല്ല് ഇടുന്നത് മുതലാണോ?
തറക്കല്ല് ഇടുന്നത് മുതലാണ്.
- വീടിനു കോമ്പൗണ്ട് കെട്ടിത്തിരിക്കുമ്പോള്‍ ഏതെല്ലാം ദിക്കിലാണ് കൂടുതല്‍ സ്ഥലം വിടേണ്ടത്?
കിഴക്കുഭാഗവും വടക്കുഭാഗവും കൂടുതല്‍ സ്ഥലം വിടണം. തെക്കും പടിഞ്ഞാറും വളരെ കുറച്ച് സ്ഥലം വിട്ടാല്‍ മതിയാകും. കൂടാതെ തെക്കുപടിഞ്ഞാറേ ഭാഗം അല്‍പ്പമെങ്കിലും ഉയര്‍ന്ന് തന്നെ ഇരിക്കണം.
- വീടിന്റെ ഏതു ഭാഗത്താണ് കിണര്‍ വരേണ്ടത്?
വടക്കുകിഴക്കേ ഭാഗമായ മീനം രാശിയില്‍ കിണര്‍ വരുന്നതാണ് ഏറ്റവും ഉത്തമം.
- വീടുവയ്ക്കാന്‍ പോകുന്ന വസ്തു മുറിഞ്ഞിരുന്നാല്‍ അപാകത ഉണ്ടോ?
വീടു വയ്ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി ഒന്നുകില്‍ സമചതുരമായിരിക്കണം. അതല്ലെങ്കില്‍ ദീര്‍ഘചതുരമായിരിക്കണം. സമചതുരമുള്ള ഭൂമി കിഴക്കു പടിഞ്ഞാറ് ദര്‍ശനം വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ദീര്‍ഘചതുരമുള്ള ഭൂമി തെക്കു വടക്കായിട്ട് വരുന്ന വീടുകള്‍ക്ക് ഉത്തമമാണ്. ഒരു കാരണവശാലും പ്ലോട്ടുകളുടെ മൂലകള്‍ മുറിഞ്ഞിരിക്കാന്‍ പാടില്ല. മൂലകള്‍ 90 ഡിഗ്രി ആയിരിക്കണം.
- ഗൃഹനായിക ഗര്‍ഭിണി ആയിരിക്കുമ്പോള്‍ വീടുപണി ആരംഭിക്കാമോ?
വീടുപണി തുടങ്ങുന്നതിന് ഇതുമായിട്ട് യാതൊരു ബന്ധവുമില്ല. പണ്ടു കാലത്ത് ധാരാളം അനാചാരങ്ങള്‍ വാസ്തുശാസ്ത്ര സംബന്ധമായി ഉണ്ടായിരുന്നു. അതില്‍ പലതും പ്രായോഗികമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവയാണ്.
- വീടിന്റെ പ്രധാന വാതില്‍ സ്ഥാപിക്കുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
ഒരു വീടിനെ സംബന്ധിച്ചു പൂമുഖവാതിലിനു വളരെ അധികം പ്രാധാന്യമുണ്ട്. വീടിന് അകത്തുള്ള വാതിലിനെക്കാള്‍ വലുതായിരിക്കണം മുന്‍വശത്തെ വാതില്‍. കട്ടിളപ്പടിയും വാതിലും ഒരേ തടിയില്‍ത്തന്നെ പണിയുന്നതാണ് ഏറ്റവും ഉത്തമം. വീടിന് അകത്തേക്ക് പോസിറ്റീവ് എനര്‍ജി കടത്തിവിടുവാന്‍ ഇതു സഹായകരമായിരിക്കും.
- വീടുപാലുകാച്ചുന്ന കര്‍മം നടത്തുന്നതും പൂജകള്‍ ചെയ്യുന്നതും ഏതു രീതിയില്‍ ആയിരിക്കണം?
ഒരു വീട് പാലുകാച്ചിനടത്തുന്ന കര്‍മം മുഖ്യമായും വീട് പണി കഴിപ്പിച്ചിട്ടുള്ള ജോലിക്കാരെ തൃപ്തിപ്പെടുത്തുവാന്‍ വേണ്ടിയാണ്. അവര്‍ക്ക് ആഹാരവും ദക്ഷിണയും കൊടുത്ത് സന്തോഷത്തോടെ വിടണം. വെളുപ്പിന് ഗണപതിഹോമവും വൈകുന്നേരം സത്യനാരായണ പൂജയും ചെയ്യുന്നത് ഉത്തമമാണ്.
- പലതവണ വീട്ടില്‍ അഗ്നിബാധ ഉണ്ടായിട്ടുണ്ട്. അതു വാസ്തുദോഷം കൊണ്ടാണോ?
വാസ്തുദോഷം കൊണ്ടും ഇതു സംഭവിക്കാം. തെക്കു കിഴക്കേ മൂലയായ അഗ്നികോണിന് അപാകത ഉണ്ടായിരുന്നാല്‍ ഈ രീതിയിലുള്ള കാര്യങ്ങള്‍ സംഭവിക്കും. ഒരു വാസ്തുപണ്ഡിതന് ഈ കോണ്‍ പരിശോധിച്ച് 90 ഡിഗ്രി ആങ്കിളിലാണോ കോണ്‍ ഇരിക്കുന്നതെന്ന് ഉറപ്പുവരുത്തിയശേഷം പുറത്ത് തെക്കുകിഴക്കേ മൂലയില്‍ നല്ല പച്ചപ്പുള്ള ചെടികള്‍ നട്ടുപിടിപ്പിക്കുന്നതും കൂടാതെ വാട്ടര്‍ ടാപ്പ് ഇവിടെ സ്ഥാ
പിക്കുന്നതുംപരിഹാരമാണ്.
- വീടിന്റെ കാര്‍പോര്‍ച്ച് ഏതെല്ലാം ഭാഗത്ത് വരുന്നതാണു നല്ലത്?
തെക്കുകിഴക്കേ ഭാഗം ശുക്രന്റെ ആധിപത്യമുള്ള സ്ഥലമാണ്. വാഹനകാരകനായ ശുക്രന് നില്ക്കുന്ന ഈ സ്ഥലം കാര്‍ പോര്‍ച്ചിന് ഏറ്റവും ഉത്തമമാണ്. രണ്ടാം സ്ഥാനം വടക്ക് പടിഞ്ഞാറ് വായുകോണാണ്. വീടിനോട് ചേര്‍ക്കാതെ കാര്‍പോര്‍ച്ച് പണിയുമ്പോള്‍ അളവു നോക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: