തിരുവല്ല: ആടുജീവിതത്തിന്റെ സംവിധായകന് ബ്ലെസിക്ക് ഈസ്റ്റര്‍ ദിനത്തില്‍ തപസ്യയുടെ ആദരം. തപസ്യ തിരുവല്ല നഗര്‍ സമിതിയാണ് സംവിധായകനെ വീട്ടിലെത്തി ആദരിച്ചത്. കുമ്മനം രാജശേഖരന് ബ്ലെസിയെ പൊന്നാട അണിയിച്ചു. ആടുജീവിതം ഇറങ്ങിയ ശേഷം ആദ്യം കിട്ടിയ ആദരവാണ് തപസ്യയുടെതെന്ന് ബ്ലെസി പറഞ്ഞു.
”ജാതി, മത, വര്‍ഗ, വര്‍ണ, രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തപസ്യ. കലാകാരന്മാരെയും കലാസൃഷ്ടികളെയും എന്നും ആദരിക്കുന്ന തപസ്യയുടെ സഹയാത്രികനാണ് താന്‍.
ഏറെ ബുദ്ധിമുട്ടി, വളരെ ത്യാഗം സഹിച്ച് എടുത്ത സിനിമയ്ക്ക് പ്രത്യാശയുടെ ഈസ്റ്റര്‍ ദിനത്തില്‍ കിട്ടിയ ആദരവ് വിലമതിക്കാനാവാത്തതാണ്.”
ലോകമെമ്പാടും രണ്ടായിരത്തോളം സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. ഒരു മലയാള ചിത്രത്തിന് ഇത്തരമൊരു അംഗീകാരം ഇതാദ്യമാണ.് ഏറെ ബഹുമാനത്തോടെ കാണുന്ന രാജേട്ടന് എന്നെ ആദരിക്കാന്‍ എത്തിയതില്‍ ഏറെ സന്തോഷം ഉണ്ട്, ബ്ലെസി പറഞ്ഞു.
സംസ്കാര്‍ ഭാരതി ക്ഷേത്രീയ കാര്യദര്‍ശി തിരൂര്‍ രവീന്ദ്രന്, തപസ്യ പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന് വസുദേവം, രംഗനാഥ് കൃഷ്ണ, നിരണം രാജന്, ശ്രീദേവി മഹേശ്വര്, കളരിയ്ക്കല്‍ ശ്രീകുമാര്‍, ഹരിഗോവിന്ദ്, കെ.ബി. മുരുകേഷ്, ചന്ദ്രമോഹന്, പ്രകാശ് കോവിലകം, സന്തോഷ് ചാത്തങ്കേരി, കെ.പി. രഘുകുമാര്‍, അജിത്ത് പിഷാരത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: