ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനെ സുപ്രീംകോടതി തിഹാര്‍ ജയിലില്‍ അടച്ചതോടെ മറ്റൊരു ചരിത്രം കൂടി പി
റന്നു. ഒരു സിറ്റിങ് മുഖ്യമന്ത്രിയെ, അദ്ദേഹം അധികാരത്തില്‍ തുടരുമ്പോള്‍. കോടതി ജയിലില്‍ അടയ്‌ക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്. അതും അഴിമതിക്കേസില്‍.
മാര്‍ച്ച് 21ന് രാത്രിയിലാണ് കേജ്‌രിവാളിനെ കോടികളുടെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസില്‍ ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നതും ആദ്യമായിരുന്നു.
അഴിമതിക്കേസില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്‌തെങ്കിലും അതിനുമുന്‍പ് അദ്ദേഹം രാജിവച്ചിരുന്നു. കാലിത്തീറ്റക്കേസുകളില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അറസ്റ്റിലാകുമ്പോള്‍ മുഖ്യമന്ത്രിയായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: