കോട്ടയം: വായ്പ തട്ടിപ്പുകള്‍ സംബന്ധിച്ച് എത്ര വാര്‍ത്തകള്‍ വന്നാലും മലയാളി പഠിക്കില്ല. കോട്ടയം പനച്ചിക്കാട് സ്വദേശിയായ യുവാവാണ് ഏറ്റവുമൊടുവില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ വലയില്‍ വീണത്. ഈ യുവാവില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്ത രണ്ടുപേരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം മുടക്കുഴ ബ്ളായില് വിഷ്്ണു സലിം (27), കണ്ണൂര്‍ യെച്ചൂര് വട്ടപ്പൊയില്‍ ജയവസന്തത്തില് വി.എം.വൈജിത്ത് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പനച്ചിക്കാട് സ്വദേശിയില്‍ നിന്നും ഓണ്‍ലൈന്‍ വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 40,000 രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. സോഷ്യല്‍ മീഡിയയില്‍ വായ്പ നല്‍കുമെന്ന് കണ്ടാണ് പനച്ചിക്കാട് സ്വദേശി തട്ടിപ്പുകാരുമായി ബന്ധപ്പെടുന്നത്. അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനായി വാട്സ്ആപ്പ് ലിങ്കും തട്ടിപ്പുകാര്‍ അയച്ചുകൊടുത്തു. ഈ ലിങ്ക് വഴി വിവരങ്ങള്‍ നല്കി .തുടര്‍ന്ന് ഫോണ്‍ വിളിച്ച് വായ്പ അനുവദിച്ചതായും പതിനായിരം രൂപ അയച്ചു നല്‍കണമെന്നും 110000 രൂപ അക്കൗണ്ടില്‍ എത്തുമെന്നും അറിയിക്കുകയും ചെയ്തു എന്നാല്‍ പതിനായിരം രൂപ അയച്ചുകൊടുത്തിട്ടും പണം വന്നില്ല. വിളിച്ചു ചോദിച്ചപ്പോള്‍ അക്കൗണ്ടില്‍ എന്തോ പിശക് ഉണ്ടെന്ന് മുഴുവന്‍ തുകയും അക്കൗണ്ടിലേക്ക് വരണമെങ്കില്‍ 30000 രൂപ കൂടി അയക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അത്രയും തുക അയച്ചുകൊടുത്തുകഴിഞ്ഞപ്പോള് തട്ടിപ്പുകാരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഇയാള്‍ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: