തിരുവനന്തപുരം: സൈബർ തട്ടിപ്പിനെതിരെ നടി ഭാവനയെ ഉപയോഗിച്ച് പരസ്യചിത്രമിറക്കി കേരള പൊലീസ്. സൈബര്‍ തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും നടി ഭാവന പരസ്യവീഡിയോയില്‍ ഉപദേശിക്കുന്നു.
സോഷ്യൽമീഡിയ പേജിൽ കേരള പൊലീസ് നിർമിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിലെ നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്.
നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ നമുക്ക് സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂവെന്നും പോസ്റ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: