Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇരട്ട വിജയങ്ങളുടെ കഥ; രണ്ടു തവണ ആസ്വദിച്ചവര്‍ അടല്‍ ബിഹാരി വാജ്പേയിയും മുലായംസിങ് യാദവും

രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും ജയിച്ച റിക്കാര്‍ഡും വാജ്പേയിക്കു മാത്രം. മുലയം സിങ് യാദവിനും ഇരട്ട വിജയത്തില്‍ ഡബിള്‍ ഉണ്ടെങ്കിലും എല്ലാം ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമായിരുന്നു.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 1, 2024, 05:21 am IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

ഇരട്ടവിജയത്തിന്റെ മധുരം രണ്ടു തവണ ആസ്വദിച്ചവര്‍ രണ്ടു പേര്‍. അടല്‍ ബിഹാരി വാജ്പേയിയും മുലായംസിങ് യാദവും. മൂന്ന് മണ്ഡലങ്ങളില്‍ ഒരേ സമയം പോരിനിറങ്ങിയവരിലും രണ്ട് ദേശീയ നേതാക്കളുണ്ട്. അടല്‍ ബിഹാരി വാജ്പേയിയും ദേവീലാലും. രണ്ട് മണ്ഡലത്തില്‍ ഒന്നിച്ചു തോല്‍ക്കാനുള്ള നിര്‍ഭാഗ്യം രണ്ടു തവണ വാജ്പേയിക്കുണ്ടായി. രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും ജയിച്ച റിക്കാര്‍ഡും വാജ്പേയിക്കു മാത്രം. മുലയം സിങ് യാദവിനും ഇരട്ട വിജയത്തില്‍ ഡബിള്‍ ഉണ്ടെങ്കിലും എല്ലാം ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമായിരുന്നു.

ഒരേ സമയം രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് ഒരേ സമയം ജയിച്ചവരില്‍ വാജ്പേയിയും ദേവീലാലും ഇന്ദിരയും നരേന്ദ്ര മോദിയും നരസിംഹ റാവുവും സോണിയയും ഉണ്ട് 1957ല്‍ വാജ്പേയി ലഖ്നൗ, ബല്‍റാംപൂര്‍, മഥുര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി. ബല്‍റാംപൂരില്‍ ജയിച്ചെങ്കിലും ലഖ്നൗവിലും മഥുരയിലും തോറ്റു. 1962ല്‍ സിറ്റിങ് സീറ്റായ ബല്‍റാംപൂരിനു പുറമേ ലഖ്നൗവിലും മത്സരിച്ചു. രണ്ടിടത്തും തോറ്റു. 1991ല്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും മധ്യപ്രദേശിലെ വിദിശയിലും മത്സരിച്ചു. രണ്ടിടത്തും ലക്ഷത്തിലധികം വോട്ടിന് ജയം. 1996ലും രണ്ടു സംസ്ഥാനങ്ങളിലായി രണ്ട് മണ്ഡലങ്ങള്‍. ലഖ്നൗ, ഗുജറാത്തിലെ ഗാന്ധിനഗര്‍. രണ്ടിടത്തും ജയിച്ചു.

മൂന്നു മണ്ഡലങ്ങളില്‍ ഒരേ തവണ മത്സരത്തിനിറങ്ങിയത് മറ്റൊരാള്‍ മുന്‍ ഉപപ്രധാനമന്ത്രി ദേവീലാലാണ്. 1989ല്‍ റോത്തക് (ഹരിയാന), സിക്കാര്‍ (രാജസ്ഥാന്‍), ഫിറോസ്പൂര്‍ (പഞ്ചാബ്) എന്നിവിടങ്ങളില്‍ മത്സരിച്ചു. ആദ്യ രണ്ടിടത്തും ജയിച്ചു. പഞ്വാബില്‍ മൂന്നാമനായി.

ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന വി.ജി. ദേശ്പാണ്ഡെയാണ് ലോക്‌സഭയിലേക്ക് രണ്ടു മണ്ഡലത്തില്‍ നിന്ന് ജയിച്ച ആദ്യത്തെ ആള്‍. 1952ല്‍ മധ്യപ്രദേശിലെ ഗുണ, ഗ്വാളിയര്‍ മണ്ഡലങ്ങള്‍.

1980ല്‍ ഇന്ദിര സ്ഥിരം മണ്ഡലമായ റായ്ബറേലിക്കു പുറമെ ആന്ധ്രയിലെ മേധക്കിലും മത്സരിച്ചു. റായ്ബലേറിയില്‍ വിജയരാജെ സിന്ധ്യയും മേധക്കില്‍ ജയ്പാല്‍ റെഡ്ഡിയുമായിരുന്നു എതിരാളികള്‍. രണ്ടിടത്തും ജയിച്ച ഇന്ദിര മേധക്ക് നിലനിര്‍ത്തി.

1991ല്‍ എല്‍.കെ. അദ്വാനി ഗാന്ധിനഗറിനു പുറമെ ന്യൂദല്‍ഹിയിലും മത്സരിച്ചു. നടന്‍ രാജേഷ് ഖന്നയായിരുന്നു ദല്‍ഹില്‍ എതിരാളി. രണ്ടിടത്തും ജയം. ഗാന്ധിനഗര്‍ നിലനിര്‍ത്തി. 1999ല്‍ സോണിയ അമേഠിക്കു പുറമെ കര്‍ണാടകയിലെ ബെല്ലാരിയിലും മത്സരത്തിനിറങ്ങി. രണ്ടിടത്തും ജയിച്ച് അമേഠി നിലനിര്‍ത്തി.

മുലായം സിങ് യാദവ് 1999ലും 2014ലും ഇരട്ട വിജയങ്ങള്‍ നേടി. 1999ല്‍ സമ്പാല്‍, കഞ്ചു മണ്ഡലങ്ങളില്‍ ജയിച്ച മുലായം സമ്പാല്‍ നിലനിര്‍ത്തി. 2014ല്‍ മയിന്‍പുരി, അസംഗഡ് എന്നിവിടങ്ങളിലായിരുന്നു ജയം, അസംഗഡ് നിലനിര്‍ത്തി. മകന്‍ അഖിലേഷും ഇരട്ട വിജയം നേടിയിട്ടുണ്ട്. 2009ല്‍ കഞ്ചുവിലും ഫിറോസാബാദിലും ജയിച്ച അഖിലേഷ് കഞ്ചു നിലനിര്‍ത്തി. ലാലു പ്രസാദ് യാദവും രണ്ടു തവണ ഇരട്ടപ്പോരിനിറങ്ങി. 2004ല്‍ ഛപ്രയിലും മധേപുരയിലും മത്സരിച്ച ലാലു ഇരട്ട ജയം നേടി. 2009ല്‍ സരണിലും പാടലീപുത്രയിലും മത്സരിച്ചെങ്കിലും പാടലീപുത്രയില്‍ തോറ്റു.
പി.വി നരംസിംഹ റാവു രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും ഒരേ സമയം രണ്ടു തവണ മത്സരിച്ചിട്ടുണ്ട്.

1984ലും 1996ലും. 84ല്‍ ആന്ധ്രപ്രദേശിലെ ഹനമംകോണ്ടയിലും മഹാരാഷ്‌ട്രയിലെ രാംടെക്കിലും ജനവിധി തേടി. ഹനമംകോണ്ടയില്‍ തോറ്റു, രാംടെക്കില്‍ ജയിച്ചു. ഹനമംകോണ്ടയില്‍ ഹാട്രിക് വിജയം നേടി റാവുവിനെ തോല്‍പ്പിച്ചത് ബിജെപിയുടെ സി. ജഗറെഡ്ഡിയാണ്. ഇന്ദിരാ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആകെ കിട്ടിയ രണ്ട് സീറ്റില്‍ ഒന്ന് ഇതായിരുന്നു. 1996ല്‍ ആന്ധ്രയിലെ നന്ദ്യാലില്‍ നിന്നും ഒറീസയിലെ ബെറാംപൂരില്‍ നിന്നും മത്സരിച്ച റാവു രണ്ടിടത്തും ജയിച്ചു. ബെറാംപൂര്‍ നിലനിര്‍ത്തി.

2014ല്‍ നരേന്ദ്ര മോദിയുടെ ഇരട്ട വിജയങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റിക്കാര്‍ഡായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ അഞ്ചര ലക്ഷത്തിലധികം(570,128) വോട്ടും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അഞ്ചു ലക്ഷത്തിനടുത്തും(371,784) വോട്ടുമായിരുന്നു ഭൂരിപക്ഷം.

കേരളത്തിലെ ഇരട്ടവിജയങ്ങള്‍

കേരളത്തില്‍നിന്ന് ലോക്‌സഭയിലേക്ക് ഇരട്ട വിജയം രുചിച്ചവരില്ല. എന്നാല്‍ നിയമസഭ മത്സരത്തില്‍ ഡബിള്‍ അടിച്ച ഒരാളുണ്ട്. കെ. കരുണാകരന്‍. 1982ല്‍ സ്ഥിരം മണ്ഡലമായ മാളയ്‌ക്കു പുറമെ നേമത്തും ജനവിധി തേടി. രണ്ടിടത്തും ജയിച്ച കരുണാകരന്‍ മാള നിലനിര്‍ത്തി. ഉപേക്ഷിച്ച നേമത്ത് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് സിപിഎം. എന്നാല്‍ കേരളത്തില്‍ ഒരേ സമയം രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ആദ്യ നേതാവ് കരുണാകരനല്ല.

കെ. കരുണാകരന്‍, എന്‍. ശ്രീകണ്ഠന്‍ നായര്‍, പട്ടം താണുപിള്ള

1952ല്‍ കൊല്ലത്തു നിന്ന് ലോക്സഭയിലേക്കും ചവറയില്‍ നിന്ന് നിയമസഭയിലേക്കും ഒരേ സമയം മത്സരിച്ച എന്‍. ശ്രീകണ്ഠന്‍ നായര്‍ രണ്ടിടത്തും ജയിച്ചു. പാര്‍ലമെന്റ് അംഗത്വം നിലനിര്‍ത്തി. 1957ല്‍ തിരുവനന്തപുരത്ത് ലോക്സഭയിലേക്കും നിയമസഭയിലേക്കും പട്ടം താണുപിള്ള ഒന്നിച്ച് മത്സരിച്ചു. നിയമസഭയില്‍ ജയിച്ചു. തിരുവനന്തപുരത്തുകാര്‍ക്ക് പട്ടത്തെ വിട്ടുകൊടുക്കാനിഷ്ടമില്ലെന്നായിരുന്നു ലോക്സഭാ പരാജയത്തെക്കുറിച്ച് അന്നുണ്ടായിരുന്ന ട്രോള്‍.

Tags: Modiyude GuaranteeElection FactsLoksabha Election 2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാത്ത തെമ്മാടി രാഷ്‌ട്രം; ആണവായുധങ്ങളുടെ മേൽനോട്ടം അന്താരാഷ്‌ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

ഒരിക്കൽ അമേരിക്ക തലയ്‌ക്ക് ഒരു കോടി യുഎസ് ഡോളർ പാരിതോഷികം പ്രഖ്യാപിച്ച കൊടും ഭീകരൻ, ഇന്ന് ട്രംപിന് കൈ കൊടുത്ത് സുഹൃത്തായി മാറി

സിയാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണത്തിലേക്ക്

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ പടക്കളത്തിലേക്ക്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശ്രീനഗറിൽ; ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തും

പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്‌ക്കണം : തുർക്കിക്കും ചൈനയ്‌ക്കും ഒരേ മുഖം , പാകിസ്ഥാനെ അവർ മറയാക്കുന്നു : ഡേവിഡ് വാൻസിന്റെ പ്രസ്താവന ഏറെ പ്രസക്തം

നരേന്ദ്രം പദ്ധതിക്ക് ശിലാന്യാസം; സേവനത്തിന്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി

തപസ്യ കലാ-സാഹിത്യ വേദി സംഘടിപ്പിച്ച ഡോ. എം.ജി.എസ്. നാരായണന്‍ അനുസ്മരണ സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

എം.ജി.എസ്. ചരിത്രകാരന്മാര്‍ക്കിടയിലെ ശാസ്ത്രജ്ഞന്‍: ഡോ. പി. രവീന്ദ്രന്‍

നീരജ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍

റൊണാള്‍ഡോ ജൂനിയര്‍ പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കാനിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies