ന്യൂദല്‍ഹി: ഡല്‍ഹിയിലെ എന്‍സിഎച്ച്ആര്‍ ഒ ഓഫിസില്‍ ഒപ്പം താമസിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് പരിശീലകന് അന്‍ഷാദ് ബദറുദ്ദീനെ കുറിച്ച് അജ്ഞത നടിച്ച് സിദ്ദിഖ് കാപ്പന്. വാട്സാപ് ചാറ്റുകളും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ഡാറ്റയും നിരത്തി പ്രോസിക്യൂഷന്റെ എതിര്‍വാദം. ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ ലക്നൗ എന്‍ഐഎ കോടതിയിലെ വിചാരണയിലാണ് സിദ്ദിഖ് കാപ്പന്റെ ‘മറവി രോഗം’ പ്രോസിക്യൂഷന് പൊളിച്ചടുക്കിയത്.
2020 സെപ്തംബറില്‍ മഞ്ചേരി ഗ്രീന്‍ വാലി അക്കാദമിയില്‍ സംഘടിപ്പിച്ച ഹിറ്റ് സ്ക്വാഡ് തലവന്മാരുടെ യോഗത്തില്‍ സിദ്ദിഖ് കാപ്പന് ഉത്തരേന്ത്യയില്‍ കൊല്ലേണ്ട ആര്‍എസ്എസ് ബി ജെ പി നേതാക്കളുടെ ലിസ്റ്റ് അവതരിപ്പിച്ചതായി അന്‍ഷാദ് ബദറുദ്ദീന്റെ കുറ്റസമ്മത മൊഴിയിലുണ്ട്. സിദിഖ് കാപ്പനെ പി എഫ് ഐ തിങ്ക് ടാങ്ക് എന്നാണ് ബദറുദ്ദീന്‍ വിശേഷിപ്പിച്ചത്. ഹിറ്റ് സ്ക്വാഡുകള്‍ക്ക് പ്രചോദനം പകരാന്‍ കാപ്പന് ക്ലാസുകള്‍ എടുത്തിരുന്നതായി ബദറുദ്ദീനും കൂട്ടാളി ഫിറോസ് ഖാനും കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
മഞ്ചേരി ഗ്രീന്‍ വാലിയിലെ ക്യാംപില്‍ പങ്കെടുത്തില്ലെന്നാണ് കാപ്പന് ആദ്യം പറഞ്ഞത്.
ക്യാംപിനെ കുറിച്ചു സംഘാടകനായ കെ.പി കമാലുമായി കാപ്പന് നടത്തിയ വാട്സാപ് ചാറ്റുകളും ശബ്ദ സന്ദേശവും പ്രോസിക്യൂഷന് നിരത്തിയപ്പോള്‍ സിദ്ദിഖ് കാപ്പന് ഉത്തരം മുട്ടി. ക്യാംപ് ദിവസം കെ.പി. കമാല്‍, കാപ്പന്, ബദറുദ്ദീന്‍, ഫിറോസ് ഖാന്, നാസറുദ്ദീന്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മഞ്ചേരി ഗ്രീന്‍ വാലി അക്കാദമിയിലാണെന്ന ഡാറ്റ പ്രോസിക്യൂഷന് തെളിവായി നിരത്തിയതോടെ കാപ്പന്റെ കള്ളത്തരം പൊളിഞ്ഞു.
ബദറുദ്ദീനുമായി വലിയ പരിചയമില്ലെന്ന കാപ്പന്റെ തള്ളിപ്പറയല്‍ 2017 മുതല്‍ കാപ്പനും ബദറുദ്ദീനുമായി നടത്തിയ വാട്സാപ് ചാറ്റുകളുടെ രേഖ സമര്‍പ്പിച്ചു പ്രോസിക്യൂഷന് തള്ളിക്കളഞ്ഞു.
രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടുകള്‍ ന്യായീകരിക്കുന്ന വിശദമായ കുറിപ്പുകളും കാപ്പന് ബദറുദ്ദീനുമായി പങ്കിട്ടിരുന്നു.
ഹിറ്റ് സ്ക്വാഡ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തേണ്ട പി എഫ് ഐ പ്രവര്‍ത്തകരുടെ പേരുകള്‍ കാപ്പന് ശുപാര്‍ശ ചെയ്തതായും ചാറ്റില്‍ വ്യക്തമാണ്.
ഹിറ്റ് സ്ക്വാഡ് അംഗങ്ങള്‍ക്കായുള്ള കോഡു വാക്കുകള്‍ കാപ്പനും അറിയാമായിരുന്നു. ഇടയ്ക്ക് അറബി വാക്കുകള്‍ ഉള്‍പ്പെടെ കോഡു ഭാഷയിലെ ആശയ വിനിമയവും കാപ്പന് നടത്തിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിഗൂഡ സംഘമായ ഹിറ്റ് സ്ക്വാഡിനു ക്ലാസെടുത്തും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയും പ്രവര്‍ത്തിച്ച കാപ്പന് ഒരു ചെറിയ മീനല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: