കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിലെ പരിഷ്കാരങ്ങള്‍ക്കെതിരെ ഉദ്യോഗസ്ഥരും രംഗത്ത് വരുന്നു. ഇതുവരെ പുറത്തു നിന്നായിരുന്നു സമ്മര്‍ദ്ദമെങ്കില്‍ ഇപ്പോള്‍ അകത്തുനിന്നും പുതിയ മന്ത്രിയുടെ പരിഷ്കാരങ്ങള്‍ക്കെതിരെ സമ്മര്ദ്ദമുയര്ന്നുകൊണ്ടിരിക്കുകയാണ്. ചെക്ക് പോസ്റ്റുകള്‍ കാഷ്ലെസ് ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് മൂവ് സോഫ്റ്റ് വെയറിനു പകരം വാഹന്‍ ചെക്ക് പോസ്റ്റ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫെബ്രുവരി 26 മുതല്‍ ഒരാഴ്ചത്തേക്ക് ക്യാഷ് ലെസ് ആയി പ്രവര്‍ത്തിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ചില ലൊട്ടുലൊടുക്ക് ന്യായങ്ങള്‍ പറഞ്ഞ് നിര്‍ദേശം നടപ്പാക്കിയില്ല. നേരത്തെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ചെക്ക് പോസ്റ്റ് ക്യാഷ് ലെസ് ആക്കാനാവില്ലെന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തിരുന്നു. ഇപ്പോള്‍ അതു തന്നെ പ്രാവര്‍ത്തികമാക്കി. നിലവിലുള്ള സംവിധാനങ്ങളില്‍ നിന്ന് മാറാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല എന്നതാണ് അവസ്ഥ. അതുവഴി അഴിമതി നിര്‍ബാധം നടത്താനുള്ള അവസരം ഒരുക്കുകയുമാണ് ചില ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: