ആലപ്പുഴ: റേഷന്‍ വ്യാപാരിയില്‍ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റേഷനിങ് ഇന്‍സ്പെക്ടറെ വിജിലന്‍സ് അറസ്റ്റുചെയ്തു. അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലെ റേഷനിങ് ഇന്‍സ്പെക്ടര്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് മനക്കല് വീട്ടില്‍ പീറ്റര്‍ ചാള്‍സാണ് പിടിയിലായത്. കലവൂര്‍ സ്വദേശിയായ റേഷന്‍ കടക്കാരന്റെ പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരാനായ ആളുടെ റേഷന്‍ കട പരിശോധിക്കാനെത്തിയ പീറ്റര്‍ ചാള്‍സ് ചില അപാകതകള്‍ ചൂണ്ടിക്കാട്ടുകയും നടപടിയെടുക്കാതാരിക്കാന് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍, പണം കൊടുക്കാതെ റേഷന്‍വ്യാപാരി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം മാരാരിക്കുളം തെക്ക് പഞ്ചായത്തിന് മുന്നില്‍ നിന്നാണ് പീറ്ററെ വിജിലന്‍സ് പിടികൂടിയത്. പണം കൈമാറാന്‍ പഞ്ചായത്ത് ഓഫീസിന് സമീപമെത്താന്‍ പീറ്റര്‍ തന്നെയാണ് നിര്‍ദേശിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ ആര്. രാജേഷ് കുമാര്‍, പ്രശാന്ത് കുമാര്‍, എസ്ഐമാരായ ജയലാല്‍, സത്യപ്രഭാ, മധു കുട്ടന്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥരായ സനില്‍, ശ്യാം, രഞ്ജിത്ത്, പോലീസ് ഉദ്യോഗസ്ഥരായ സമീഷ്,സുരേഷ്,അനീഷ്, റോമിയോ, മായ വിമല്‍, നീതു, രഞ്ജിത്ത്, ഗസറ്റഡ് ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് എന്‍ജിനീയര്‍ മനോജ്, താബിര്‍ നൈന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
കൈക്കൂലിയും അഴിമതിയുമായി ബന്ധപ്പെട്ട് പീറ്റര്‍ നേരത്തെ തന്നെ വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. റേഷന്‍ വ്യാപാരികള്‍ രേഖാമൂലം പരാതി നല്കാന് തയ്യാറാകാതിരുന്നതിനാലാണ് ഇതുവരെ നടപടിയെടുക്കാതിരുന്നതെന്നാണ് വിജിലന്‍സ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: