കോട്ടയം: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ഒത്തുതീര്‍പ്പായി എന്ന് മന്ത്രി വി. എന്‍.വാസവന് നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമാണെന്ന് ഇടവക സംരക്ഷണ സമിതി വ്യക്തമാക്കി. തെറ്റായ പ്രസ്താവനകള്‍ നടത്തിയ വാസവനും തോമസ് ഐസക്കും ക്രൈസ്തവ സമൂഹത്തോട്് മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുര്‍ബാന നടക്കുന്നതിനിടെ പള്ളിപ്പറമ്പില്‍ ചിലര്‍ വാഹനമോടിച്ച് ബഹളം വയ്ക്കുകയും ഇത് വിലക്കിയ വികാരിയെ വാഹനമിടിപ്പിക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ഏറെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതികള്‍ ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ആയതിനാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്ന കാരണം പറഞ്ഞ് അവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതുപോലും പോലീസ് വിലക്കി.
എന്നാല്‍ മുഖ്യമന്ത്രി ഒരു പ്രസംഗത്തില്‍ പ്രതികള്‍ ഈരാറ്റുപേട്ടയിലെ മുസ്ളീം മതവിഭാഗത്തില്‍ പെട്ടവര്‍ തന്നെയെന്ന് അസന്നിഗ്ധമായി വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് പാര്‍ട്ടി ഈ നിലപാടില്‍ നിന്ന് പിന്നാക്കം പോവുകയും രാഷ്ട്രീയമായി സുരക്ഷിതമായ സമീപനം സ്വീകരിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങളുമായി മന്ത്രി വാസവനും രംഗത്തെത്തി. ഇരുതല മൂര്‍ച്ചയുള്ള ഈ പ്രശ്നം രണ്ടു വിഭാഗങ്ങളുടെയും വോട്ടുകള്‍ തങ്ങള്‍ക്ക് നഷ്ടപ്പെടുത്തുമെന്ന ചിന്തയാണ് വാസവനെ രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചത്.
സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെങ്കിലും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന നിലപാടില്‍ സഭ ഉറച്ചുനിന്നു. എന്നാല്‍ ക്രൈസ്തവര്‍ പ്രത്യക്ഷമായ പ്രക്ഷോഭങ്ങളിൽ നിന്ന് പിന്തിരിഞ്ഞെു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതേടെയാണ് പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്ന് അവകാശപ്പെട്ട് വാസവന്റെ പ്രസ്താവന വന്നത്.
അതിനിടെ പള്ളിമണിയടിച്ച് ആളെക്കൂട്ടിയുള്ള കലാപശ്രമമാണ് സഭ ചെയ്തതെന്ന വ്യാഖ്യാനവുമായി പത്തനംതിട്ടയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് രംഗത്തു വന്നത് ക്രൈസ്തവരെ കൂടുതല്‍ പ്രകോപിപ്പിച്ചു. ഇടവക സംരക്ഷണ സമിതി കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. ഈരാറ്റുപേട്ടയിലെ താങ്കളുടെ വോട്ടുബാങ്ക് സംരക്ഷിക്കുന്നതിനായി വാസവനും തോമസ് ഐസക്കും ക്രൈസ്തവ സമൂഹത്തെ തള്ളിപ്പറയുകയാണെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: