ഹൈദരാബാദ്: പട്യാലയിൽ നടന്ന ലോക്കോ ക്യാബ് മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി സൗത്ത് സെൻട്രൽ റെയിൽവേ ലോക്കോ ഷെഡ്. പത്ത് വർഷം പഴക്കമുള്ള സൗത്ത് സെൻട്രൽ റെയിൽവേയുടെ ഇലക്ട്രിക് ലോക്കോ ഷെഡ് ലല്ലഗുഡ, അഹമ്മദാബാദ് വട്ടവയിലുള്ള വെസ്റ്റേൺ റെയിൽവേയുടെ ഡീസൽ ലോക്കോ ഷെഡുമായി ചേർന്നാണ് പട്യാല ലോക്കോ വർക്ക്സിൽ മത്സരിച്ചത്. മത്സരത്തിൽ സൗത്ത് സെൻട്രൽ റെയിൽവേയുടെ ലോക്കോ ക്യാബ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ഇലക്ട്രിക് ലോക്കോ ക്യാബിനുകൾ നവീകരിക്കണമെന്ന് അടുത്തിടെ റെയിൽവേ ബോർഡ് എല്ലാ സോണൽ റെയിൽവേകളോടും നിർദ്ദേശിച്ചിരുന്നു. സാങ്കേതിക രംഗത്തെ പുരോഗതി, ശബ്ദ ഇൻസുലേഷൻ, എസി കം തെർമൽ ഇൻസുലേഷൻ, ശൗചാലയം, ഇരിപ്പിടങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും സിഗ്നലുകൾ കൈമാറുന്നത് കൂടുതൽ സുതാര്യമാക്കണമെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.
WAG9HC എന്ന ലോക്കോമോട്ടീവ് ആണ് ലല്ലഗുഡ ഷെഡിൽ നവീകരണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്തത്. അത്യാധുനിക-സാങ്കേതിക വിദ്യകളിലൂടെ മെച്ചപ്പെടുത്തിയ ലോക്കോമോട്ടീവ് ആണിത്. നവീകരണത്തിന്റെ മേന്മയോടനുബന്ധിച്ച് ഇതിനും അവാർഡ് നൽകി. ലോക്കോ പൈലറ്റിന് ആവശ്യമായ സൗകര്യങ്ങളും ക്രൂവിനുള്ള അടിസ്ഥാന കാര്യങ്ങളും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. ബാഗേജ് സൂക്ഷിക്കുന്നതിനുള്ള സൗകര്യം, ജാഗ്രതാ മുന്നറിയിപ്പിനുള്ള സംവിധാനം, ലുക്ക് ഔട്ട് ഗ്ലാസ് ക്ലീനിംഗ് മെക്കാനിസം, സിംഗിൾ കീ ഓപ്പറേഷൻ എന്നിങ്ങനെയുള്ള ബോർഡ് നിർദ്ദേശങ്ങളും അവതരിപ്പിച്ചു.
വീഡിയോ റെക്കോർഡിംഗ് സിസ്റ്റം, ലോക്കോ പൈലറ്റിന് നിർദ്ദേശം കൈമാറാനാകുന്ന സംവിധാനവും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഓട്ടോ ഹെഡ്ലൈറ്റ് ഡിമ്മറിന് സമാനമായ ആക്സസറികൾ, സ്പോട്ട് ലൈറ്റുകൾക്ക് ആവശ്യമായ ഇല്യൂമിനേഷൻ ഫൈൻ കൺട്രോൾ, പവർ വിൻഡോകൾ, ഇലക്ട്രിക് വൈപ്പർ, ഫൂട്ട് സ്റ്റെപ്പ് എന്നിങ്ങനെ നിരവധി സംവിധാനങ്ങളാണ് പുതിയ ലോക്കോമോട്ടീവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലൈറ്റിംഗ്, ശബ്ദമില്ലാത്ത ഫാനുകൾ, നവീകരിച്ച അഗ്നിശമന സംവിധാനം എന്നിവയും ലോക്കോമോട്ടീവിൽ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: