വാഷിംഗ്ടണ്‍: ഏപ്രില്‍ എട്ടിന് സൂര്യഗ്രഹണം നടക്കാനിരിക്കെ വിമാനങ്ങള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് . എല്ലാ ആഭ്യന്തരഐഎഫ്ആര് ഫ്ലൈറ്റുകളും കാലതാമസം, വഴിതിരിച്ചുവിടല്‍, ഷെഡ്യൂള്‍ മാറ്റങ്ങള്‍ എന്നിവയ്ക്കായി തയാറാകണമെന്ന് എഫ്എഎ അറിയിച്ചു. ഗ്രഹണ പാതയിലെ വ്യോമ ഗതാഗതത്തിനും വിമാനത്താവളങ്ങള്‍ക്കും ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഈ രംഗത്തുളളവരെ അറിയിക്കുക എന്നതാണ് അറിയിപ്പിന്റെ ഉദ്ദേശ്യമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മഹത്തായ ഉത്തര അമേരിക്കന്‍ സൂര്യഗ്രഹണം എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്. ഏപ്രില്‍ 8 സൂര്യഗ്രഹണം യു എസ്, മെക്സിക്കോ, കാനഡ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ദൃശ്യമാകും. വിമാന ഗതാഗതത്തെ ബാധിക്കുമെന്നും എഫ്എഎ അറിയിച്ചു. അതേസമയം, ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല.
ടെക്സസ്, ഒക്ലഹോമ, അര്‍ക്കന്‍സാസ്, മിസോറി, ഇല്ലിനോയിസ്, കെന്റക്കി, ഇന്ത്യാന, ഒഹിയോ, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, ന്യൂ ഹാംഷെയര്‍, മെയ്ന്‍ എന്നിവിടങ്ങളില്‍ ദൃശ്യമാകും. ടെന്നസി, മിഷിഗണ്‍ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും. സമ്പൂര്‍ണ സൂര്യഗ്രഹണത്തെത്തുടര്‍ന്ന് അമേരിക്കയിലുടനീളമുള്ള നൂറുകണക്കിന് സ്കൂളുകള്‍ ഏപ്രില്‍ 8-ന് അടച്ചിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: