ഇന്ത്യന്‍ ദുരന്ത നിവാരണ അതോറിട്ടിയുടെ (എന്‍ ഡി എം എ) മേധാവി കമല്‍ കിഷോറിനെ യുഎന്നില്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിച്ചു. മഹാവിപത്തുകളുടെ സാധ്യത തടയാനുളള വകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നത്.
മഹാവിപത്തുകള് തടയാനുള്ള ശ്രമങ്ങളില്‍ മൂന്നു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തും ഗവണ്മെന്റിലും യുഎന്നിലും സിവില്‍ സൊസൈറ്റി സംഘടനകളിലും പ്രവര്‍ത്തിച്ച പരിചയം അദ്ദേഹത്തിനുണ്ടെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസിന്റെ വക്താവ് സ്റ്റെഫാന്‍ ഡുറാജിക് പറഞ്ഞു.
മഹാവിപത്തുകള് തടയാനുള്ള ജനീവ ആസ്ഥാനമായ യുഎന്‍ ഓഫിസ് യുഎന്ഡിആര്ആറിന്റെ മേധാവി കൂടി ആയിരിക്കും കിഷോര്‍. ആ നിലയ്ക്കു അദ്ദേഹം സെക്രട്ടറി പ്രത്യേക പ്രതിനിധിയും ആയിരിക്കും.
ജപ്പാനിലെ മാമി മിസുതോറി ഒഴിയുന്ന സ്ഥാനത്തേക്കാണ് കിഷോര്‍ എത്തുന്നത്. എന്ഡിഎംഎയില് ഗവണ്മെന്റ് സെക്രട്ടറിയുടെ റാങ്കോടെ 2015ലാണ് കിഷോര്‍ സ്ഥാനമേല്‍ക്കുന്നത്.
റൂര്‍ക്കി ഐഐടിയില്‍ നിന്നു ആര്‍ക്കിടെക്ച്ചറില്‍ ബിരുദമെടുത്ത കിഷോര്‍ ബാങ്കോക് ഏഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നു അര്‍ബന്‍ പ്ലാനിങ്ങില്‍ മാസ്റ്റേഴ്സും എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: