കോട്ടയം: ‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന ബോര്‍ഡ് വ്യാപാരസ്ഥാപനങ്ങളിലോ ബില്ലുകളിലോ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന ജി.എസ.്ടി വകുപ്പിനും ലീഗല്‍ മെട്രോളജി വകുപ്പിനും എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് നിര്‍ദ്ദേശം നല്കി. ഇത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് കമ്മിഷന് വ്യക്തമാക്കി. എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാര്‍, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
അതേസമയം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ 2020 മോഡല്‍ ഥാറിന്റെ ആദ്യ ഡെലിവറികളിലൊന്ന് നല്‍കാമെന്നു വാഗ്ദാനം നല്കി ബുക്കിംഗ് സ്വീകരിച്ചശേഷം വാഹനം സമയത്തുനല്‍കാതിരുന്ന വാഹന ഡീലര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്കാന് കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന് ഉത്തരവിട്ടു. പാലാ തോട്ടുങ്കല്‍ സാജു ജോസഫിന്റെ പരാതിയിലാണ് ഡീലറായ ഇറാം മോട്ടോഴ്സിന് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന് പിഴ ചുമത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: