ന്യൂദൽഹി: ഇന്ത്യയുടെ ജുഡീഷ്യൽ പെരുമാറ്റത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രഭാഷണം നടത്താൻ ശ്രമിക്കുന്നതിനെതിരെ വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ. അഡ്വക്കേറ്റ് ബാർ അസോസിയേഷന്റെ ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് അറസ്റ്റ് ചെയ്തതിൽ യുഎസും ജർമ്മനിയും അഭിപ്രായപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കേസിനെ പരാമർശിക്കാതെ, ഇന്ത്യയ്ക്ക് ശക്തമായ ജുഡീഷ്യൽ സംവിധാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജുഡീഷ്യറി ന്യായവും സ്വതന്ത്രവും നീതിപൂർവകവും സദാ സന്നദ്ധവുമാണെന്ന് ധൻഖർ തറപ്പിച്ചു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: