ഐപിഎലില്‍ തങ്ങളുടെ രണ്ടാം വിജയം കരസ്ഥമാക്കി രാജസ്ഥാന്. ഇന്ന് ഡൽഹി 186 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയപ്പോള്‍ ടീമിന് 173/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഡേവിഡ് വാര്‍ണറും ട്രിസ്റ്റന്‍ സ്റ്റബ്സും പൊരുതി നോക്കിയെങ്കിലും വിജയം സഞ്ജുവിനും സംഘത്തിനൊപ്പം നിന്നു. നേരത്തെ 36/3 എന്ന നിലയിൽ നിന്ന് പരാഗ് നേടിയ 84 റൺസാണ് രാജസ്ഥാനെ 185/5 എന്ന സ്കോറിലെത്തിച്ചത്.
തകര്‍ച്ചയോടായിരുന്നു രാജസ്ഥാന്റെ തുടക്കം 4 ഓവര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാന് ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. പിന്നീട് വന്ന ക്യാപറ്റന് സഞ്ജു 14 പന്തില്‍ 15 റണ്‍സ് സ്വന്തമാക്കി പുറത്തായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ റിഷബ് പന്ത് പിടിച്ചായിരുന്നു പുറത്താകല്‍ . ജോസ് ബട്ട്ലറും പെട്ടന്ന് പുറത്തായി. സ്ഥാനക്കയറ്റം കിട്ടി അഞ്ചാമതായി ബാറ്റിങ്ങിനെത്തിയ അശ്വിന് മൂന്ന് സിക്സുകള്‍ ഉള്‍പ്പെടെ 29 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമായിരുന്നു ഡല്‍ഹിക്ക് ലഭിച്ചത്. ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്കി. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുക്കാന്‍ ക്യാപിറ്റല്‍സിനായി. വാര്‍ണറെ ആവേശ് ഖാന് സന്ദീപ് ശര്‍മയുടെ കൈകളിലെത്തിച്ചതാണ് കളിയില്‍ നിര്‍ണായകമായത്. 34 പന്തില്‍ 49 റണ്‍സെടുത്ത വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
മാര്‍ഷ് 12 പന്തില്‍ 23 റണ്‍സെടുത്ത് നന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ പുറത്തായി. റിക്കി ഭുയി (0), ക്യാപ്റ്റന്‍ റിഷഭ് പന്ത് (28), ട്രിസ്റ്റന്‍ സ്റ്റബ്സ് (23 പന്തില്‍ 44*), അഭിഷേക് പൊരേല് (9), അക്സര്‍ പട്ടേല്‍ (15*) എന്നിങ്ങനെയാണ് മറ്റ് ഡല്‍ഹി താരങ്ങളുടെ സ്കോറുകള്‍. റോയല്‍സിന് വേണ്ടി നാന്ദ്രേ ബര്‍ഗര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആവേശ്ഖാന് ഒരു വിക്കറ്റ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: