ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് യുഎസ് വക്താവിന്റെ പ്രതികരണത്തില്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. യുഎസ് ആക്ടിങ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് ഗ്ലോറിയ ബെര്‍ബനയെ വിളിച്ചുവരുത്തിയാണ് എതിര്‍പ്പ് അറിയിച്ചത്.
ഭാരതത്തിലെ ചില നിയമനടപടികളുമായി ബന്ധപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവിന്റെ പരാമര്‍ശങ്ങളെ ശക്തമായി എതിര്‍ക്കുന്നു. നയതന്ത്ര ബന്ധത്തില്‍ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെയും ആഭ്യന്തരകാര്യങ്ങളെയും ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനാധിപത്യ രാജ്യങ്ങളുടെ കാര്യത്തില്‍ ഈ ഉത്തരവാദിത്തം കൂടുതലാണ്.
അല്ലാത്തപക്ഷം അനാരോഗ്യകരമായ കീഴ്വഴക്കങ്ങള് സൃഷ്ടിച്ചേക്കാം. വസ്തുനിഷ്ഠവും സമയബന്ധിതവുമായ ഫലങ്ങള്‍ക്കായി പ്രതിജ്ഞാബദ്ധമായ സ്വതന്ത്രമായ നീതിന്യായസംവിധാനത്തെ അടിസ്ഥാനപ്പെടുത്തി നടപ്പാക്കപ്പെടുന്ന നിയമനടപടികളാണ് ഭാരതത്തിലേത്. അതില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് ന്യായമല്ലെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: