ന്യൂദൽഹി: തൊഴിലുറപ്പ് വേതനം പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കി. ഇതോടെ ഏപ്രില്‍ 1 മുതല്‍ 346 രൂപ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ലഭിക്കും.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത്. നേരത്തെ 333 രൂപയായിരുന്നത് ഇപ്പോള്‍ 13 രൂപ വര്‍ദ്ധിപ്പിച്ച് 346 രൂപയാക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം 22 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.
16ന് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന്‌റെ അനുമതി തേടിയത്. അനുമതി ലഭിച്ചതോടെ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: