ലണ്ടന്‍: ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസത്തെ സത്സംഗം മീനഭരണി മഹോത്സവം 2024 ആഘോഷമായി 30ന് ശനിയാഴ്ച ക്രോയിഡോണിലെ വെസ്റ്റ് തോണ്ടണ് കമ്മ്യൂണിറ്റി സെന്ററില്‍ തുടക്കമാവും.
കേരളത്തിലെ ഭഗവതിക്ഷേത്രങ്ങളില് (ഭദ്രകാളി ക്ഷേത്രങ്ങളില്‍) വിശേഷപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദിവസമാണ് മീനമാസത്തിലെ ഭരണി നക്ഷത്രം. മീനഭരണി സൂര്യന് മീനം രാശിയില്‍ പ്രവേശിക്കുന്ന ഈ ദിവസം കാളി അധര്‍മത്തിന് മേല്‍ വിജയം നേടിയതായി ആണ് സങ്കല്പം. ഒട്ടനവധി ക്ഷേത്രങ്ങളില്‍ അന്നേദിവസം ഉത്സവമായി ആഘോഷിക്കാറുണ്ട്.
കേരളത്തിലെ ആദികാളിക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതീക്ഷേത്രത്തില്‍ മീനഭരണിയോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ല് മൂടല്‍, അശ്വതി നാളിലെ തൃച്ചന്ദനച്ചാര്‍ത്തു പൂജ, കാവ് തീണ്ടല് എന്നിവ പ്രസിദ്ധമാണ്.
30ന് സത്സംഗവേദിയായ തോണ്‍ടണ്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ വൈകിട്ട് 6:00 മണിയോട് കൂടി ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. നാമജപം, മുരളി അയ്യരുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ പൂജ, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ സത്സംഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സര്‍വ്വൈശ്വര്യ പൂജയ്ക്ക് പങ്കെടുക്കുവാന്‍ താല്പര്യപ്പെടുന്നവര് പൂജയ്ക്കാവശ്യമായ നിലവിളക്ക് കരുത്തേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും, സത്സംഗത്തില്‍ പങ്കെടുക്കുന്നതിനുമായി ബന്ധപ്പെടുക; Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523 and Geetha Hari: 07789776536.
പ്രതികരിക്കാൻ ഇവിടെ എഴുതുക: