കോട്ടയം: നാലമ്പല ദര്‍ശനത്തിന് പേരുകേട്ട രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് നാളെ കൊടിയേറും. ഏപ്രില്‍ നാലിനാണ് ആറാട്ട്. വ്യാഴാഴ്ച രാത്രി എട്ടിന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണന് നമ്പൂതിരി, മേല്‍ശാന്തി പരമേശ്വരന് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തിലായിരിക്കും കൊടിയേറ്റ് നടക്കുക. തുടര്‍ന്ന് തിരുവരങ്ങില്‍ തിരുവാതിര കളി.
രാവിലെ 9ന് കൊടിക്കൂറ സമര്‍പ്പണം. 29 മുതല്‍ ഏപ്രില്‍ മൂന്നു വരെ രാവിലെ 9ന് ശ്രീബലി എഴുന്നള്ളിപ്പ്, പത്ത് മുതല്‍ ഉത്സവബലി, 12.30ന് ഉത്സവബലിദര്‍ശനം, പസാദമൂട്ട്, രാത്രി 9ന് വിളക്ക് എഴുന്നള്ളിപ്പ്, 29 വൈകിട്ട് ഏഴിന് മദ്ദളം കലാകാരന് കലാമണ്ഡലം ശ്രീകുമാറിന് പത്മനാഭമാരാര്‍ പുരസ്കാരം സമര്‍പ്പിക്കും.
30ന് വൈകിട്ട് ഏഴു മുതല്‍ തിരുവാതിരക്കളി, ഭരതനാട്യം, രാത്രി 9.30 മുതല്‍ മേജര്‍സെറ്റ് കഥകളി. 31ന് വൈകിട്ട് ഏഴു മുതല്‍ തിരുവാതിരക്കളി, വയലിന് കച്ചേരി. ഏപ്രില്‍ ഒന്നിന് വൈകിട്ട് ഏഴിന് മീനടം ബാബുവിന്റെ കഥാപ്രസംഗം. രണ്ടിന് വൈകിട്ട് നൃത്തമഞ്ജരി, മൂന്നിന് പള്ളിവേട്ട. വൈകിട്ട് സംഗീതനിശ, രാത്രി 10 ന് പള്ളിവേട്ട ,
വിളക്ക്. ആറാട്ട് ദിവസം രാവിലെ 10 മുതല്‍ ശീവേലിഎഴുന്നള്ളിപ്പ്. സ്പെഷ്യല്‍ പഞ്ചാരിമേളം. 12.30ന് ആറാട്ട് സദ്യ. വൈകിട്ട് 7 30ന് ആറാട്ട് എതിരേല്‍പ്പ്, പഞ്ചവാദ്യം, പാണ്ടിമേളം. രാത്രി പത്തിന് ആറാട്ട് വിളക്ക്, കൊടിയിറക്ക് എന്നിവയാണ് പരിപാടികളെന്ന് ക്ഷേത്രം മാനേജര്‍ രഘുനാഥ് കുന്നൂര്‍മന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: