മുംബൈ: റിലയന്‍സ് പവര്‍ എന്ന ഊര്ജ്ജക്കമ്പനിയിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങി മുകേഷ് അംബാനിയുടെ അനുജന് അനിൽ അംബാനി. കഴിഞ്ഞ ഒരാഴ്ചയായി ഓഹരി വിപണിയിൽ റിലയന്‍സ് പവര്‍ എന്ന കമ്പനിയുടെ ഓഹരി വില ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. മാര്‍ച്ച് 14ന് 20 രൂപ 40 പൈസയില്‍ ഉണ്ടായിരുന്ന ഓഹരി ഇപ്പോള്‍ 27 രൂപയില്‍ എത്തിനില്‍ക്കുകയാണ്.
റിലയൻസ് പവർ ഈയിടെ മൂന്ന് പ്രമുഖ ബാങ്കുകളിലുണ്ടായിരുന്ന കടം തീർത്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ചില പ്രധാന ഇടപാടുകളിൽ ഒപ്പുവെക്കുകയും ചെയ്തു. ഇപ്പോൾ, ജെഎസ്ഡബ്ള്യു റിന്യൂവബിൾ എനർജിയുമായി 132 കോടി രൂപയുടെ വൻ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. അനിൽ അംബാനിയുടെ വാഷ്പേട്ടിലെ കാറ്റാടി വൈദ്യുത പദ്ധതി132 കോടി രൂപയ്ക്ക് ജെഎസ് ഡബ്ല്യു എന്ന കമ്പനിക്ക് വില്‍ക്കുകയാണ്. 45 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാന് ശേഷിയുള്ളതാണ് ഈ കാറ്റാടി വൈദ്യുത പദ്ധതി. റിലയൻസ് പവർ ഈ സാമ്പത്തിക വർഷാവസാനത്തോടെ കടത്തിൽ നിന്ന് മുക്തമാക്കാനുള്ള ലക്ഷ്യം കൈവരിക്കാനാണ് കാറ്റിടി വൈദ്യുത പദ്ധതി വില്‍ക്കുന്നത്.
അച്ഛന് ധിരുഭായ് അംബാനിയുടെ സ്വത്ത് രണ്ടുമക്കളായ മുകേഷ് അംബാനിക്കും അനില്‍ അംബാനിക്കും വീതം വെച്ച് നല്കിയ നാളുകളില്‍ ലോകത്തെ അതിസമ്പന്നരിൽ ഒരാളായിരുന്ന അനിൽ അംബാനി. 1.83 ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടായിരുന്ന അദ്ദേഹം ഒരുകാലത്ത് ലോകത്തിലെ ആറാമത്തെ വലിയ ധനികനായിരുന്നു. പക്ഷെ പൊടുന്നനെ കെടുകാര്യസ്ഥതയും ദുര്‍ച്ചെലവും പിഴച്ച ബിസിനസ് നീക്കങ്ങളും മൂലം അദ്ദേഹം കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് വീണുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: