തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറിൽ 40 കിലോ മീറ്റർ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അതേ സമയം, സംസ്ഥാനത്ത് ചൂടും തുടരുകയാണ്. ബുധനാഴ്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: