ജഗിത്യാല്: തെലങ്കാനയില്‍ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളികള്‍ക്ക് മണ്ണില്‍നിന്ന് കിട്ടിയത് പതിനഞ്ചോളം വിഗ്രഹങ്ങള്‍. ജഗിത്യാല് എന്ഡപ്പള്ളി ചര്‍ലപ്പള്ളി ഗ്രാമത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് മണ്ണെടുക്കുന്നതിനിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
എക്കാല ദേവിഗുട്ടയില് കിടങ്ങുകള്‍ കുഴിക്കുന്നതിനിടെ പതിനഞ്ചോളം വിഗ്രഹങ്ങളാണ് കണ്ടെടുത്തത്. പോച്ചമ, രാജരാജേശ്വരി ദേവി, ഹനുമാന്, ശിവലിംഗങ്ങള്‍, നാഗദേവതകള്‍ എന്നീ വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. വിഗ്രഹങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ എല്ലാം വൃത്തിയാക്കി. ഇവ കാണുന്നതിനായി നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: