ന്യൂദല്‍ഹി: ധര്‍മ്മേന്ദ്ര പ്രധാന്… ബിജെപിയിലെ കരുത്തരായ നേതാക്കളില്‍ ഒരുവന്. നേതൃപാടവവും വാക്സാമര്‍ഥ്യവും പൊരുതാനുള്ള ശേഷിയും കൈമുതലായ നേതാവ്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അദ്ദേഹമിപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലറങ്ങുന്നത്. സാംബല്പ്പൂരില് മത്സരത്തിനിറങ്ങുന്ന പ്രധാന് ഇന്നലെ പാര്‍ട്ടി ദേശീയ വക്താവ് സമ്പിത് പത്രയ്ക്കൊപ്പം പുരി ജഗന്നാഥ ക്ഷേത്ര ദര്‍ശനം നടത്തി, ഭഗവാന് ജഗന്നാഥന്റെ അനുഗ്രഹം തേടി.
നമ്മുടെ സാമൂഹ്യ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ജഗന്നാഥന്. ദര്‍ശന ശേഷം അദ്ദേഹം എക്സില്‍ കുറിച്ചു. ഭഗവാന്റെ അനുഗ്രഹത്തോടെ ബിജെപി കേന്ദ്ര ഭരണം നിലനിര്‍ത്തുമെന്നും ഒഡീഷയിലെ ഭരണം പിടിച്ചെടുക്കമെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലും മാറ്റം ദൃശ്യമാണ്. അദ്ദേഹം പറഞ്ഞു. പടിഞ്ഞാറന്‍ ഒഡീഷയുടെ സിരാകേന്ദ്രമാണ് സാംബല്‍പ്പൂര്‍. 2009 ലാണ് അദ്ദ്യേം ഇതിനു മുന്‍പ് മത്സരിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപിയും ബിജെഡിയും തമ്മില്‍ സഖ്യമില്ലായിരുന്നു. നിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം അന്ന് തോറ്റു. 2000ല്‍ നിയമസഭയിലേക്ക് ജയിച്ച് എംഎല്‍എയായ അദ്ദേഹം, 2004 ദേവഗഡഡില് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു.
2012ല്‍ ബീഹാറില്‍ നിന്നും 2018ല്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2004ലെ പോലെ ഇക്കുറിയും ബിജെപിയും ബിജെഡിയും തമ്മില്‍ സഖ്യമില്ല. പക്ഷെ അന്നത്തെ ബിജപിയല്ല ഇന്നത്തെ. ഇന്ന് ഒഡീഷയിലെ മുഖ്യപ്രതിപക്ഷമാണ്. സാംബല്പ്പൂരിലെ കോണ്‍ഗ്രസ്, ബിജെഡി സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: