പാലക്കാട് : കാട്ടുശ്ശേരി വേലയോടനുബന്ധിച്ചുളള വെടിക്കെട്ടിന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു. വെടിക്കെട്ട് ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള സംഭരണശാല സജ്ജീകരിച്ചിട്ടില്ലെന്ന കാരണത്താലാണ് നടപടി.
അനുമതി അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട റിസ്ക് അസസ്മെന്റ് പ്ലാനും വേല കമ്മറ്റി ഹാജരാക്കിയിട്ടില്ല. ഉപകരണങ്ങളുടെ കെമിക്കല്‍ ലബോറട്ടറി പരിശോധനയും നടത്തിയിട്ടില്ലെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് മാസത്തിന് മുമ്പ് അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയും ലംഘിച്ചു. നാേെളയും മറ്റന്നാളുമാണ് കാട്ടുശ്ശേരി വെടിക്കെട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: