മദ്രാസ് മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം ഹിന്ദു വിരുദ്ധ കലാകാരനായ ടി.എം. കൃഷ്ണയ്ക്ക് നല്‍കിയതിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. ചിത്ര വീണ വാദകനായ പ്രമുഖ കലാകാരന് രവികിരണ്‍ തനിക്ക് ലഭിച്ച സംഗീത കലാനിധി പുരസ്കാരം അക്കാദമിക്ക് തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു.
RETURNING SANGITA KALANIDHI AWARD from ACADEMY: I’ve taken this step after careful consideration as principles much larger than all of us are at stake. However I’ll always remain deeply grateful to the org for its role in my career from childhood 🙏#musicacademy #award #Music pic.twitter.com/EfXVtkUTns
— Chitravina Ravikiran (@ravikiranmusic) March 21, 2024
“ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണിത്. ആദര്‍ശം മറ്റെല്ലാത്തിനും മുകളില്‍ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നു.” – രവി കിരണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. പ്രസിദ്ധ ഭരതനാട്യം നര്‍ത്തകി അനിതാ രത്നവും 2024ല്‍ മദ്രാസ് മ്യൂസിക് അക്കാദമിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ടി.എം. കൃഷ്ണയ്ക്ക് സംഗീതകലാനിധി പുരസ്കാരം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നിലപാട്. ഇക്കാര്യം നര്‍ത്തകി എന്ന അന്താരാഷ്ട്ര നര്‍ത്തകരുടെ വെബ് പോര്‍ട്ടലില്‍ പങ്കുവെച്ചിട്ടുണ്ട്.
സംഗീജ്ഞരായ രഞ്ജിനി, ഗായത്രി സഹോദരിമാര്‍ നേരത്തെ ടി.എം. കൃഷ്ണയ്ക്കെതിരെ പ്രതിഷേധിച്ചിരുന്നു. വേദിക് വിജ്ഞാനിയായ ദുഷ്യന്ത് ശ്രീധര്‍, കര്‍ണ്ണാടക സംഗീതജ്ഞരായ ട്രിച്ചൂര് ബ്രദേഴ്സ്, കര്‍ണ്ണാടക വായ്പാട്ട് വിദഗധന്‍ വിശാഖ ഹരി എന്നിവരും തീരുമാനത്തിനെതിരെ പരസ്യമായി പ്രതിഷേധം അറിയിച്ചു.
ഹൈന്ദവവിരുദ്ധ നിലപാടെടുക്കുന്ന ആളായതിനാല്‍ ടി.എം. കൃഷ്ണയെ അനുകൂലിച്ച് മുഖ്യമന്ത്രി സ്റ്റാലിന് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: