ന്യൂദല്‍ഹി: റിമാന്‍ഡിലായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ തിഹാര്‍ ജയിലിലേക്ക് സ്വാഗതം ചെയ്ത് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയുടെ കത്ത്. ഇരുന്നൂറ് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറാണ് കേജ്രിവാളിനെ ജയിലിലേക്ക് സ്വാഗതം ചെയ്ത് കത്തെഴുത്തിയിരിക്കുന്നത്.
സത്യം ജയിച്ചിരിക്കുന്നു, അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് സ്വാഗതം ചെയ്യുന്നു. കേജ്രിവാളിനെതിരേ താന്‍ മാപ്പുസാക്ഷിയാകുമെന്നും കത്തില്‍ പറയുന്നു.
മദ്യനയക്കേസിലെ എല്ലാ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞു. മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ. കവിത അറസ്റ്റിലായപ്പോഴും സുകേഷ് ഇത്തരത്തില്‍ കത്തെഴുതിയിരുന്നു. കള്ളക്കേസാണെന്നുള്ള ആരോപണങ്ങള്‍ തകര്‍ന്നുവീണെന്നും സത്യം ജയിച്ചെന്നുമാണ് അന്ന് സുകേഷ് എഴുതിയിരുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെ കേജ്രിവാളിനെതിരേയും ആം ആദ്മി പാര്‍ട്ടിക്കെതിരേയും സുകേഷ് നിരന്തരം ആരോപണമുന്നയിച്ചിരുന്നു. ജയിലിലായ ആപ്പ് മന്ത്രി സത്യേന്ദര്‍ ജെയിന് 10 കോടിയും ആംആദ്മി പാര്‍ട്ടിക്ക് 60 കോടിയും കൈമാറിയെന്നുമായിരുന്നു സുകേഷിന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: