മാതൃഭൂമി ദിനപത്രം പുറത്തിറക്കിയ പ്രീപോള്‍ സര്‍വ്വേയ്ക്കെതിരെ പരക്കെ പ്രതിഷേധം. പ്രീപോള്‍ സര്‍വ്വേ അപഹാസ്യമാണെന്ന് പറയുന്നതിന് ഏറ്റവും വലിയ തെളിവ് തൃശൂര്‍ തന്നെയാണെന്ന് രാഷ്ട്രീയ വിശകലനവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
കാരണം എല്ലാ നിലയ്ക്കും സുരേഷ് ഗോപി ഇവിടെ മുന്നിലാണ്. ഒരു കൊടുങ്കാറ്റായി തൃശൂര്‍ മണ്ഡലത്തിന്റെ മുഴുവന്‍ നിയോജകമണ്ഡലത്തിലും നിറയുകയാണ് സുരേഷ് ഗോപി. എവിടെയും വന്‍ ജനക്കൂട്ടത്തെ ആകര്ഷിക്കുകാണ് അദ്ദേഹം. ഇവിടെ മുസ്ലിങ്ങള്ക്കായാലും ക്രിസ്ത്യാനികള്‍ക്കായാലും സുരേഷ് ഗോപിയോട് യാതൊരു അയിത്തവും ഇല്ല.
യുവത്വവും നല്ലതുപോലെ സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നതായാണ് പര്യടനസ്ഥലങ്ങളിലെ അനുഭവങ്ങള്‍. അതുപോലെ എതിര്‍പാളയങ്ങളിലെ സാധാരണ തൊഴിലാളികളും സുരേഷ് ഗോപിയെ പിന്തുണയ്ക്കുന്നു. സ്ത്രീവോട്ടര്‍മാര്‍ക്കിടയില്‍ നല്ല ആഭിമുഖ്യം സുരേഷ് ഗോപിയോടുണ്ട്. അതുപോലെ മത്സ്യത്തൊഴിലാളികള്‍ നിറഞ്ഞ തീരദേശവും സുരേഷ് ഗോപിയെ പിന്തുണയ്ക്കുമെന്ന് കരുതുന്നു. ഇതിനെല്ലാം പുറമെയാണ് പത്മജ ഫാക്ടര്‍. കോണ്‍ഗ്രസിലെ നിഷ്പക്ഷമതികള്‍ക്കും സ്ത്രീവോട്ടര്‍മാര്‍ക്കും അയിത്തം പാലിക്കേണ്ട പാര്‍ട്ടിയല്ല ബിജെപി എന്ന സന്ദേശം പത്മജയിലൂടെ വ്യക്തമായി ലഭിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങിനെയെല്ലാം ആണെന്നിരിക്കെയാണ് വി.എസ്. സുനില്‍ കുമാര്‍ ഒന്നാമതെത്തുമെന്ന പ്രീപോല് സര്‍വ്വേയുമായി മാതൃഭൂമി ഇറങ്ങിയിരിക്കുന്നത്. സുരേഷ് ഗോപി കെ. മുരളീധരന് പിന്നില്‍ മൂന്നാമതാകുമെന്ന പ്രവചനത്തിന് ഒട്ടും വിശ്വാസ്യതയില്ല. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അജണ്ട മാതൃഭൂമി നടപ്പാക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമിയായാലും മനോരമയായാലും ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയാണ്. ബിജെപിയുടെ അനുകൂല വാര്‍ത്തകളാകട്ടെ തമസ്കരിക്കുകയും ചെയ്യുന്നു. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറച്ച മോദി സര്‍ക്കാരിന്റെ തീരുമാനം ഉള്‍പ്പേജുകളില്‍ എവിടെയൊക്കെയോ തീരെ പ്രാധാന്യമില്ലാതെയാണ് പ്രസിദ്ധീകരിച്ചത്.
ഇലക്ടറല്‍ ബോണ്ടു സംബന്ധിച്ച വാര്‍ത്തയാകട്ടെ പൊടിപ്പും തൊങ്ങലുംവെച്ച് ആഘോഷിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: