തൃശൂര്‍: വെള്ളികുളങ്ങര ശാസ്താംപൂവം കോളനിയിലെ കുട്ടികളുടെ മൃതദേഹം വനത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്.കുട്ടികളുടെ മരണം സംബന്ധിച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
മരണത്തില്‍ ദുരൂഹത ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.പൊതുപ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസാണ് പരാതി നല്‍കിയത്.
ഈ മാസം രണ്ടിന് ശാസ്താംപൂവം കോളനിയില്‍ നിന്ന് സജിക്കുട്ടന്‍ (15) നെയും അരുണ്‍ (8) നെയും കാണാതായിരുന്നു.പിന്നീട് പൊലീസും വനംവകുപ്പ് ജീവനക്കാരും നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
തേന്‍ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരമുളള കണ്ടെത്തല്‍. മൃതദേഹങ്ങളില്‍നിന്ന് വന്യജീവി ആക്രമിച്ചതിന്റെ പാടുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: