ന്യൂദൽഹി: നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ആം ആദ്മി എംഎൽഎ ഗുലാബ് സിംഗ് യാദവിനും മറ്റ് ചിലർക്കുമെതിരെ ആദായനികുതി വകുപ്പ് ശനിയാഴ്ച ദൽഹിയിൽ തിരച്ചിൽ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ദൽഹിയിലെ ഘുമ്മൻഹെഡ ഗ്രാമത്തിലെ എഎപി എംഎൽഎയുടെയും മറ്റു ചിലരുടെയും സ്ഥലങ്ങൾ റെയ്ഡ് ചെയ്യുന്നു. നികുതി ഉദ്യോഗസ്ഥരെ ദൽഹി പോലീസിന്റെ അകമ്പടി ഉണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രണ്ട് തവണ നിയമസഭാംഗമായ യാദവ് ദൽഹി നിയമസഭയിലെ മട്ടിയാല മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: