കോട്ടയം: ശരാശരി സൗകര്യങ്ങളുമായി തുടങ്ങിയ പല സി.ബി.എസ്.ഇ സ്കൂളുകളും പ്രതിസന്ധിയില്‍. സി .ബി .എസ്. ഇ പരിശോധനകര്ക്കശമാക്കുകകൂടി ചെയ്തതോടെ മാനദണങ്ങള്‍ പാലിക്കാതെ തുടരാനാവില്ലെന്ന സ്ഥിതി വന്നു. ഈ വര്‍ഷം രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷനാണ് റദ്ദാക്കിയത്. ഇതില്‍ കേരളത്തിലെ രണ്ട് സ്കൂളുകളുണ്ട്. തിരുവനന്തപുരത്തെ മദര്‍ തെരേസാ മെമ്മോറിയല്‍ സ്കൂളും മലപ്പുറത്തെ പീവീസ് പബ്ളിക് സ്കൂളും. മിന്നല്‍ പരിശോധനയില്‍ ഉള്ള വിദ്യാത്ഥികളേക്കാള്‍ എണ്ണം രജിസ്റ്ററില്‍ കാണിക്കുകയും മറ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തതായി കണ്ടെത്തി. ഏതാനും സ്കൂളുകളില്‍ മാത്രം നടത്തിയ പരിശോധനയിലാണ് രണ്ട് സ്കൂളുകളിലെ ക്രമക്കേട് കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പരിശോധന തുടരാനാണ് സി. ബി. എസ്. ഇ യുടെ തീരുമാനം.
മാനദണ്ഡം പാലിച്ച് അഫിലിയേഷന് നേടുന്ന പല ഇടത്തരം സ്കൂളുകളും പല കാരണങ്ങളാല്‍ വേണ്ടത്ര കുട്ടികളെ കിട്ടാതെ വരുന്നതോടെയാണ് പ്രതിസന്ധിയിലാവുന്നത്. കുട്ടികള്‍ കുറയുന്നതോടെ വരുമാനം കുറയുകയും മെച്ചപ്പെട്ട ശമ്പളം നല്‍കാനാകാത്ത സ്ഥിതിയിലെത്തുകയും ചെയ്യും. ഇതോടെ വേണ്ടത്ര യോഗ്യതയും മികവുമുള്ള അദ്ധ്യാപകരെ സ്ഥാപനത്തില്‍ നിന്നകറ്റും. ഇത് സ്ഥാപനത്തിന്റെ സല്പേരിനെ ബാധിക്കുകയും കുട്ടികള്‍ പിന്നെയും കുറയുന്ന അവസ്ഥയാകും. ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വലിയ പരിശ്രമം ആവശ്യമായി വരും.
പൊതുവിദ്യാലയങ്ങളോട് രക്ഷിതാക്കള്‍ക്ക് ആഭിമുഖ്യം കൂടിയതും ഇത്തരം സ്കൂളുകളെ ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: