നടി അനുശ്രീ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്. ഇക്കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലച്ചടങ്ങില് അനുശ്രീ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. ശോഭായാത്രയില്‍ ഭാരതാംബയായതിനാല് തന്നെ സംഘിയാക്കിയ മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എതിരെ ആഞ്ഞടിച്ച അനുശ്രീയുടെ പ്രസംഗം വൈറലായിരുന്നു. അതുപോലെ ഗണപതിയ്ക്കെതിരെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ‘ഗണപതിയൊക്കെ മിത്താണ്, ഗണപതിയൊക്കെ കെട്ടുകഥയാണ്’ എന്ന് പറഞ്ഞതിനെതിരെ നടി അനുശ്രീ നടത്തിയ പ്രസംഗത്തിന്റെ യുട്യൂബ് വീഡിയോ വൈറലായിരുന്നു.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്ത് ജനിച്ച വളര്‍ന്ന ആളായതുകൊണ്ട് ഗണപതി മിത്താണെന്ന് പറഞ്ഞത് തനിക്ക് സഹിക്കാത്തതിനാലാണ് ഇതില്‍ പ്രതിഷേധിച്ച് പ്രസംഗം നടത്തിയതെന്നും നടി അനുശ്രീ പറയുന്നു.
ഇപ്പോള്‍ കമുകുംചേരി ഉത്സവത്തില്‍ പങ്കെടുത്ത നടി അനുശ്രീയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിപ്രചരിക്കുന്നു. തന്റെ വീടിനു അടുത്ത ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ സാധാരണക്കാരായ സ്ത്രീകള്‍ക്കൊപ്പം മണ്ണില്‍ കുത്തിയിരിക്കുകയാണ് നടി അനുശ്രീ. പിന്നീട് നാടന്‍ കൗതുകങ്ങളോടെ, എന്നാല്‍ ഏറെ ശ്രദ്ധയോടെ നടി ഉത്സവപ്പറമ്പിലെ കലാപരിപാടികള്‍ വീക്ഷിക്കുന്നതും ഈ ഫോട്ടോകളില്‍ കാണാം.
സുരേഷ് കുന്നകോട് എന്ന ക്യാമറമാന് പര്‍ത്തിയ ചിത്രങ്ങള്‍ അതിന്റെ ഈ വ്യത്യസ്തത കൊണ്ടാണ് പ്രചരിക്കുന്നത്. നാട്ടിന്‍പുറത്തുകാരായ സാധാരണ സ്ത്രീകളോടൊപ്പം ഒരു വ്യത്യാസവുമില്ലാതെ സാധാരണക്കാരില്‍ സാധാരണക്കാരിയായി നാടകം കാണുകയാണ് നടി അനുശ്രീ.
കള്ളനും ഭഗവതിയും എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്-ആസിഫ് അലി അഭിനയിക്കുന്ന സിനിമ ‘തലവന്‍’ ആണ് ഇനി അനുശ്രീയുടെ പുറത്തുവരാനുള്ള സിനിമ. നാട്ടിലെത്തിയാല്‍ സിനിമാതാരത്തിന്റെ മേലാപ്പുകളില്ലാതെ നാട്ടുകാര്‍ക്കൊപ്പം നില്ക്കുന്ന ആളാണ് അനുശ്രീ. നാട്ടിലെ ആഘോഷങ്ങളിലെല്ലാം സജീവ സാന്നിധ്യമാവാറുണ്ട് താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: