ന്യൂദൽഹി: ഇന്ത്യയിലെ ഇ-കൊമേഴ്സ് മേഖലയിൽ പോലും രാഷ്ട്രീയ ആവേശം പടർന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട വസ്തുക്കൾ ചൂടുള്ള ഉത്പനങ്ങളായി രാജ്യത്തിന്റെ ഇ- കൊമേഴ്സ് വിപണിയിൽ സജീവമാകുകയാണ്.
ബിജെപിയുടെ സ്വപ്ന ക്യാച്ചറുകളിലെ താമര മുതൽ വിൻ്റേജ് മാരിടൈം ക്ലോക്കുകളിലെ എഎപിയുടെ ലോഗോയും ഇതിൽ പ്രധാനമാണ്. കൂടാതെ കോൺഗ്രസിന്റെ സിഗ്നേച്ചർ ദുപ്പട്ടയും അരങ്ങ് തകർക്കുന്നുണ്ട്. ഈ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുപ്പ് പ്രമേയമാക്കിയ ഉൽപ്പന്നങ്ങളുടെ വൻ ചാകര തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്.
ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിന്റെ തിരച്ചിൽ ബാറിൽ ആവശ്യമുള്ള രാഷ്ട്രീയ പാർട്ടിയുടെ പേര് നൽകിയാൽ മതി. ഉടൻ തന്നെ പതാകകൾ മുതൽ പെൻഡൻ്റുകൾ, പേനകൾ വരെയുള്ള വൈവിധ്യമാർന്ന വസ്തുക്കൾ പേജിൽ നിറയുമെന്നത് തിരഞ്ഞെടുപ്പ് ആവേശം കൂട്ടുക തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: