തൃശൂര്‍: നര്ത്തകന് ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം നടത്തിയെന്ന വിവാദത്തില്‍ പെട്ട കലാമണ്ഡലം സത്യഭാമയെ ആര്‍എസ്എസ് ആക്കാന്‍ കൊണ്ടുപിടിച്ച ശ്രമം. തൃശ്ശൂരിലെ കോപ്പിയടി ടീച്ചറും സംഘവും സാമൂഹ്യമാധ്യമങ്ങളിലൂടെ പണിതുടങ്ങിക്കഴിഞ്ഞു. ‘ആ ഗോപിയല്ല ഈ ഗോപി’ എന്ന ഹാഷ് ടാഗ് പ്രചാരണം തിരിച്ചടിച്ചപ്പോളാണ് പുതിയ വിഷയം. സത്യഭാമ കേസരിയില്‍ ലേഖനം എഴുതിയിട്ടുണ്ട് എന്നതാണ് കാരണം .
ആര് എസ് എസ്സിന്റെ ജിഹ്വയായ കേസരിയില്‍ എഴുതാറുണ്ടെന്ന സത്യഭാമയുടെ ‘അധികയോഗ്യത ‘ എന്ന കണ്ടെത്തലാണ് ദീപാ നിശാന്ത് പോലുള്ള സൈബര്‍ കളള പ്രചാരകര്‍ നടത്തിയിരിക്കുന്നത്. ഇടത് സൈവര്‍ ഇടങ്ങളിലെല്ലാം അത് വ്യാപകമായി കൊണ്ടാടി.തമിഴ് സാഹിത്യകാരന് ജയമോഹന് മലയാള സിനിമയെ വിമര്‍ശിച്ചപ്പോഴും ആദ്ദേഹത്തെ ആര്‍എസ്എസ് ആക്കാനാന്‍ ഈ സംഘം ശ്രമിച്ചിരുന്നു. എംഎ ബേബിയെപോലുള്ള നേതാക്കളുടെ പിന്തുണയും കിട്ടി. സത്യഭാമയുടെ കാര്യത്തിലും ആടിനെ പട്ടിയാക്കുന്ന പ്രചാരണമാണ്.
തിരുവനന്തപുരം സ്വദേശിയായ സത്യഭാമ അറിയപ്പെടുന്ന സിപിഎം കാരിയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പിണറായി സര്‍ക്കാര്‍ അവരെ കലാമണ്ഡലം ഭരണസമിതിയില്‍ അംഗമാക്കുകയും ചെയ്തു.
സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ വൈലോപ്പിളളി സംസ്കൃതി ഭവനില്‍ നടന്നുകൊണ്ടിരിക്കുന്ന ചിലങ്ക നൃത്തോത്സവത്തിന്റെ ഉദ്ഘാടകരില്‍ ഒരാള്‍ സത്യഭാമ ആയിരുന്നു. സിപിഎം സൈബര്‍ കൂലിക്കാരുടെ മാര്‍ഗ്ഗ ദര്‍ശികളിലൊരാളായ ‘അശ്വമേധം’ജി എസ് പ്രദീപാണ് സ്ഥാപനത്തിന്റെ ചുമതലക്കാരന്. മന്ത്രി സജി ചെറിയാന് പങ്കെടുക്കേണ്ട പരിപാടിയില്‍ അദ്ദേഹം വരാതിരുന്നതിനാന് നിലവിളക്ക് തെളിയിച്ചത് കലാമണ്ഡലം സത്യഭാമ.
പുരുഷന്മാര് മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ആര്‍എല്‍വി രാമകൃഷ്ണനു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകളാണ് വിവാദമായത്. രണ്ടാം തവണയാണു സത്യഭാമ വിവാദത്തില്‍പെടുന്നത്. 2018ല്‍, അന്തരിച്ച കഥകളി ആചാര്യന് കലാമണ്ഡലം പത്മനാഭന് നായരെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും മോഹിനിയാട്ടം ഗുരുവുമായ അന്തരിച്ച കലാമണ്ഡലം സത്യഭാമയെക്കുറിച്ചും കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ സത്യഭാമ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു.പത്മനാഭന് ആശാന് മോശം നടനാണെന്നും കലാമണ്ഡലം സത്യഭാമയ്ക്ക് ഒരു പിണ്ണാക്കും അറിയില്ലെന്നും മറ്റും പരാമര്‍ശത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: