തിരുവനന്തപുരം: കേരളാ ബാങ്കിൽ ക്ലർക്ക്-ക്യാഷർ-ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കും വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്മാൻ, ഓവർസീയർ എന്നീ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. 33 തസ്തികകളിലേക്കുള്ള വിജ്ഞാപനത്തിനാണ് പിഎസ്സി യോഗം അനുമതി നൽകിയത്. ഏപ്രിൽ ഒന്നിലെ ഗസറ്റിൽ ഒഴിവുകൾ പ്രസിദ്ധീകരിക്കും.മെയ് ആദ്യവാരം വരെ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വ്യവസായ വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റെൻഷൻ ഓഫീസർ, കമ്പനി-ബോർഡ്-കോർപ്പറേഷനിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ആരോഗ്യവകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് സ്പെഷ്യൽ എൻസിഎ റിക്രൂട്ട്മെന്റുകളിലേക്കും വിജ്ഞാപനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: