ന്യൂഡൽഹി: ട്രെയിൻ ഓടിക്കുമ്പോൾ ലോക്കോപൈലറ്റുമാർ ഇനി അനാവശ്യ ജോലികൾ ചെയ്യേണ്ടതില്ല. സുപ്രധാന നിർദ്ദേശം സോണുകൾക്ക് കൈമാറി റെയിൽവേ ബോർഡ്. നിലവിൽ മെമ്മോ ബുക്ക്, എഞ്ചിന് ലോഗ് ബുക്ക് എന്നിവയിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ലോക്കോ പൈലറ്റുമാരാണ്.
വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തിയതും പുറപ്പെട്ടതുമായ സമയം രേഖപ്പെടുത്തുന്നതിനാണ് മെമ്മോ ബുക്ക് ഉപയോഗിക്കുന്നത്. ജോലിസമയമാണ് എഞ്ചിൻ ലോഗ് ബുക്കിൽ രേഖപ്പെടുത്തുക. ഇത്തരം വിവരങ്ങൾ ബുക്കുകളിലേക്ക് രേഖപ്പെടുത്തുന്ന ജോലി ലോക്കോ പൈലറ്റുമാരിൽ നിന്നും ഒഴിവാക്കിയാൽ സുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാകും എന്ന് വിലയിരുത്തിയാണ് നിർദ്ദേശം.
ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ രേഖപ്പെടുത്തുന്നതിനായി സോണുകൾ ഒരു മാതൃക തയാറാക്കണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. രണ്ട് വർഷം മുമ്പും റെയിൽവേ ബോർഡ് സമാന നിർദ്ദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: