തിരുവനന്തപുരം: പുനരുപയോഗ ഊർജ്ജത്തിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം 2023 നോട് കൂടി 500 GW ആക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പുതുക്കിയ ആർ.പി.ഒ ടാർജറ്റ് നിഷ്കർഷിക്കുന്ന ഉത്തരവ് മാർച്ച് 31, 2022ന് പ്രസിദ്ധീകരിച്ചു.
കേന്ദ്ര സർക്കാരിന്റെ പ്രസ്തുത ഓർഡറിന്റെയും ഉപഭോക്താക്കളിൽ നിന്നും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്) (രണ്ടാം ഭേദഗതി) റഗുലേഷൻസ് 2024 ന്റെ കരടിന്മേലുള്ള പൊതുതെളിവെടുപ്പ് മാർച്ച് 20ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ വച്ച് രാവിലെ 11 മണിക്ക് നടത്തുന്നു.
പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കുവാനുള്ള നിർദ്ദേശങ്ങൾ ഇതിനകം തന്നെ നൽകിക്കഴിഞ്ഞിട്ടുണ്ട്. വീഡിയോ കോൺഫറൻസ് മുഖാന്തിരം തെളിവെടുപ്പ് വീക്ഷിക്കുവനാൻ താല്പര്യമുള്ളവർ തങ്ങളുടെ മെയിൽ മുഖാന്തിരം ലിങ്ക് റിക്വസ്റ്റ് കമ്മീഷന്റെ മെയിലായ [email protected] ൽ അയച്ചാൽ ലിങ്ക് അയച്ചുതരുന്നതാണ്.
തങ്ങളുടെ അഭിപ്രായം ചാറ്റ് ബോക്സിലും രേഖപ്പെടുത്താവുന്നതാണ്. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ ([email protected]) മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ / ഇ-മെയിൽ ([email protected]) മുഖേന അയക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ മാർച്ച് 20ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: