ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് 2020 സെപ്തംബറില്‍ മഞ്ചേരി ഗ്രീന്‍ വാലി അക്കാദമിയില്‍ സംഘടിപ്പിച്ച തീവ്രവാദ ക്യാംപില്‍ ബി ജെ പി നേതാക്കളെ വധിക്കാന്‍ സിദിഖ് കാപ്പന് നിര്‍ദേശം നല്‍കിയതായി വെളിപ്പെടുത്തല്‍.ഹത്രാസ് കലാപ ഗൂഡാലോചന കേസില്‍ ലക്നൗ ജയിലില്‍ കഴിയുന്ന പി എഫ് ഐ കമാന്‍ഡര്‍ കെ. പി. കമാല്‍, ഹിറ്റ് സ്ക്വാഡ് പരിശീലകരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന് എന്നിവരെ എന്‍ ഐ എ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.
നേരത്തേ എന്‍ ഐ എ റെയ്ഡിനെ തുടര്‍ന്ന് മഞ്ചേരി ഗ്രീന്‍ വാലി അക്കാദമി അടച്ചു പൂട്ടിയിരുന്നു. പി എഫ് ഐയുടെ ഭീകര പരിശീലന ആസ്ഥാനമായിരുന്നു ഗ്രീന്‍ വാലി അക്കാദമി. വടക്കന്‍ ഡല്‍ഹി കലാപത്തില്‍ ഹിന്ദു വിഭാഗത്തിന്റെ തിരിച്ചടിക്കു നേതൃത്വം നല്കിയ ബിജെ പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേഷ് വര്‍മ്മ എന്നിവരെ വധിക്കാനായിരുന്നു കാപ്പന്റെ ആഹ്വാനം.
വടക്കന്‍ ഡല്‍ഹി കലാപത്തിന്റെ ആദ്യ ദിവസങ്ങളില്‍ പി എഫ് ഐ പ്ലാന്‍ അനുസരിച്ചു ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു. ഡല്‍ഹി പൊലീസ് പോലും മുസ്ലിങ്ങളുടെ ആസൂത്രിത ആക്രമണത്തില്‍ പകച്ചു നില്‍ക്കുകയായിരുന്നു.ഹരിയാനയില്‍ നിന്ന് ജാട്ട്, ഗുജ്ജര്‍ സായുധ സംഘങ്ങളെ എത്തിച്ച് മുസ്ലിങ്ങളെ തുരത്താന്‍ നേതൃത്വം നല്‍കിയത് കപില്‍ മിശ്രയും പര്‍വേഷ് വര്‍മ്മയുമാണ്. ഡല്‍ഹി പൊലീസിനു കഴിയാത്തതാണ് ജാട്ട് ഗുജ്ജര്‍ സംഘങ്ങള്‍ നടപ്പാക്കിയത്.
പി എഫ് ഐ കലാപ പദ്ധതിയെ തിരിച്ചടിച്ചു തകര്‍ത്ത ബി ജെ പി നേതാക്കളെ വധിക്കാനുള്ള പദ്ധതി തയാറാക്കാന്‍ കാപ്പന് ബദറുദ്ദീനും ഫിറോസ് ഖാനും നിര്‍ദേശം നല്കി. ഇതനുസരിച്ച് ഇരുവരും കാപ്പനൊപ്പം ഡല്‍ഹിയിലെത്തി എന്‍സിഎച്ച് ആര് ഒ ഓഫിസില്‍ ഒരുമിച്ചു താമസിച്ചു.
അതിനിടെയാണ് ഹത്രാസ് കലാപത്തിനായി കാപ്പനും ക്യാംപസ് ഫ്രണ്ട് നേതാക്കളും ഒരു കാറിലും ബദറുദ്ദീനും ഫിറോസ് ഖാനും മറ്റൊരു കാറിലും യാത്ര തിരിച്ചത്. കാപ്പനും സംഘവും പിടിയിലായതറിഞ്ഞ ബദറുദ്ദീനും ഫിറോസ് ഖാനും ഡല്‍ഹിയിലേക്ക് മടങ്ങി. അറസ്റ്റ് ഭയന്ന് കേരളത്തിലേക്ക് മുങ്ങി.നാലു മാസം കഴിഞ്ഞ് കാപ്പന്റെ അറസ്റ്റിനു പകരം വീട്ടാന്‍ യുപിയില്‍ സ്ഫോടനം നടത്താനുള്ള സ്ഫോടക വസ്തുക്കളും തോക്കുകളുമായി ലക്നൗവിലെത്തിയ ബദറുദ്ദീനും ഫിറോസ് ഖാനും യു പി ഭീകര വിരുദ്ധ സേനയുടെ (എ ടി എസ്) പിടിയിലായി.
രണ്ടു വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ കെ.പി. കമാലിനെയും യു പി പൊലീസ് പിടികൂടി.ഇവരെ ലക്നൗ ജയിലില്‍ എന്‍ഐഎ ചോദ്യം ചെയ്തപ്പോഴാണ് മഞ്ചേരി ഗ്രീന്‍ വാലി ക്യാംപിലെ ഭീകരാക്രമണ ആസൂത്രണം പൂര്‍ണമായും വെളിപ്പെട്ടത്. ബി ജെ പി നേതാക്കളെ വധിക്കാന്‍സിദ്ദിഖ് കാപ്പന് നിര്‍ദ്ദേശം നല്‍കിയിരുന്നതായി ബദറുദ്ദീനും ഫിറോസ് ഖാനും നേരത്തേ മജിസ്ട്രേറ്റിനു നല്കിയ മൊഴിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ക്യാംപിന്റെ മുഖ്യ സംഘാടകനായ കെ.പി. കമാലിനെ കൂടി ചോദ്യം ചെയ്തപ്പോഴാണ് ആക്രമണ പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെട്ടത്.
പി എഫ് ഐയുടെ ‘തിങ്ക് ടാങ്ക് ‘ ആയ സിദ്ദിഖ് കാപ്പന് ഹിറ്റ് സ്ക്വാഡുകള്‍ക്ക് ക്ലാസ് എടുത്തിരുന്നതായും അവര്‍ സമ്മതിച്ചു.മാധ്യമ പ്രവര്‍ത്തകനെന്ന ഇളവില്‍ സുപ്രീം കോടതിയില്‍ നിന്നു ജാമ്യമെടുത്ത കാപ്പന് പി എഫ് ഐ ടെറര്‍ ഗ്യാംഗ് അംഗമാണെന്ന യു പി പൊലീസിന്റെ കുറ്റപത്രം ശരിവയ്ക്കുന്ന വിവരങ്ങളാണ് കെ.പി. കമാലിനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചത്.കാപ്പനു ജാമ്യം കിട്ടിയെങ്കിലും കമാലും ബദറുദ്ദീനും ഫിറോസ് ഖാനും ഇപ്പോഴും ലക്നൗ ജയിലിലാണ്.
യുപി പൊലീസ് സിദ്ദിഖ് കാപ്പനെ ചോദ്യം ചെയ്യുകയും ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഹത്രാസ് കലാപ ഗൂഡാലോചനയില്‍ കമാല്‍, ബദറുദ്ദീന്‍, ഫിറോസ് ഖാന് എന്നിവരുടെ പങ്ക് വെളിപ്പെട്ടത്.കാപ്പന്റെ മൊഴി പ്രകാരം യു പി പൊലീസ് അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെറീഫിന് അടുത്തിടെ ജാമ്യം കിട്ടിയിരുന്നു. ഹത്രാസ് കലാപ പദ്ധതിക്കു ഖത്തറില്‍ നിന്നു പണമയച്ചത് റൗഫ് ഷെരീഫാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: