കോട്ടയം: കേടായ മീറ്റര്‍ മാറ്റിസ്ഥാപിക്കാത്തതും പണമടയ്ക്കാത്തതുമായ വാട്ടര്‍ കണക്ഷന് വിഛേദിക്കേണ്ടി വരുമ്പോള്‍ 24 മണിക്കൂര്‍ മുന്‍പ് ഉപഭോക്താവിനെ അറിയിക്കണമെന്ന് ജല അതോറിറ്റി മേധാവി ആവര്‍ത്തിച്ചു വ്യക്തമാക്കി. വേനല്‍ കടുക്കുകയും കുടി വെള്ളക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ ജനരോഷം ക്ഷണിച്ചു വരുത്താതിരിക്കാനാണ് ഈ നിര്‍ദ്ദേശം. ഫോണിലോ മറ്റേതെങ്കിലും മാര്‍ഗത്തില്‍ വിവരം നല്‍കണം.
കുടിശിക വരുത്തുന്നവരുടെ വാട്ടര്‍ കണക്ഷന് മുന്നറിയിപ്പില്ലാതെ വ്യാപകമായി വിഛേദിക്കുന്നതു സംബന്ധിച്ച് റസിഡന്റ്സ് അസോസിയേഷനുകളും മറ്റും പരാതി നല്‍കിയിരുന്നു. ചില സ്ഥലങ്ങളില്‍ കണക്ഷന് വിഛേദിക്കാന്‍ എത്തുന്ന ജീവനക്കാരുമായി സംഘര്‍ഷമുണ്ടാകുന്ന സാഹചര്യവുമുണ്ട്. ജല അതോറിറ്റി നടപടിക്കെതിരെ ചില ഉപയോക്താക്കള്‍ കോടതിയെയും സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: