ചെന്നൈ: തമിഴ്നാട്ടില്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ എസ്. രാംദോസിന്റെ പട്ടാളി മക്കള്‍ കച്ചി (പിഎംകെ) ബിജെപിയ്ക്കൊപ്പം ചേരും. പിഎംകെ എന്‍ഡിഎയുടെ ഭാഗമാണെന്ന് പിഎംകെ ജനറല്‍ സെക്രട്ടറി വടിവേല്‍ രാവണന് തിങ്കളാഴ്ച അറിയിച്ചു.
പട്ടാളി മക്കള്‍ കച്ചി സ്ഥാപിച്ച എസ്. രാംദോസ് അന്തരിച്ചെങ്കിലും അദ്ദേഹത്തിന്റെ മകന് അമ്പുമണി രാമദോസാണ് ഇപ്പോള്‍ പട്ടാളി മക്കള്‍ കച്ചിയെ നയിക്കുന്നത്. ഇദ്ദേഹം നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുപിഎ ഭരിച്ചിരുന്നപ്പോള്‍ മന്മോഹന്സിങ്ങ് സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു.
തമിഴ്നാട്ടില്‍ പിന്നാക്കക്കാരായ വണ്ണിയാര്‍ സമുദത്തിനുള്ളില്‍ നല്ല വേരോട്ടമുള്ള പാര്‍ട്ടിയാണ് പിഎംകെ. തമിഴ്നാട്ടില്‍ പിഎംകെയ്ക്ക് ഏകദേശം 6 ശതമാനം വോട്ട് ബാങ്കുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി ബിജെപി, പിഎംകെ നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. ടി.ടി.വി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) തമിഴ്നാട്ടില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഒ. പനീര്‍ശെല്‍വവും ബിജെപിയുമായി സഖ്യചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: