തിരുവനന്തപുരം: ബി ജെ പി നേതൃത്വത്തിലുളള പുതിയ കേന്ദ്ര സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ തെരഞ്ഞെടുപ്പ് തിരുവനന്തപുരത്ത് വലിയ മാറ്റങ്ങളുണ്ടാകുമെന്ന് കേന്ദ്രസഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം.
പ്രചാരണത്തിനിടെ തിരുവനന്തപുരം രാജാജി നഗറില്‍ വോട്ടര്‍മാരെ കാണുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. വോട്ടര്‍മാരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. സ്ഥാനാര്‍ഥിയോട് നാട്ടുകാര്‍ നിരവധി പരാതികള്‍ പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ തങ്ങളിലെത്തുന്നില്ലെന്ന പരാതി പറഞ്ഞവരുമുണ്ട്. മിക്കവര്‍ക്കും നല്ല വീടില്ലെന്നും പരാതിപ്പെട്ടു.
ഈ തെരഞ്ഞെടുപ്പോടെ പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: