ന്യൂദല്‍ഹി: സാഹിത്യത്തിനുള്ള സരസ്വതി സമ്മാന്‍ പുരസ്കാരം കവി പ്രഭാ വര്‍മയ്ക്ക്. ‘രൗദ്ര സാത്വികം’ എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്കാരം. 15 ലക്ഷം രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
12 വര്‍ഷത്തിന് ശേഷമാണ് മലയാള സാഹിത്യരംഗത്തുള്ള ഒരാള്‍ ഈ പുരസ്കാരത്തിന് അര്‍ഹനാകുന്നത്. കെ.കെ. ബിര്‍ല ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്കാരമാണ്. ഭാരതീയ ഭാഷകളിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ പ്രസിദ്ധീകരിച്ച മികച്ച സാഹിത്യകൃതിക്ക് കെ.കെ.ബിർള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരമാണ് സരസ്വതി സമ്മാൻ.
1991ൽ ആദ്യത്തെ സരസ്വതി സമ്മാൻ ഹരിവംശറായി ബച്ചനാണ് ലഭിച്ചത്. മലയാളത്തിൽ ആദ്യമായി ഈ പുരസ്കാരം ലഭിച്ചത് 1995ൽ നിവേദ്യം എന്ന കൃതിക്ക് ബാലാമണി അമ്മയ്ക്കാണ്. 2005ൽ അയ്യപ്പപ്പണിക്കരും 2012ൽ സുഗതകുമാരിയും സരസ്വതി സമ്മാൻ നേടി. 2021ലെ സരസ്വതി സമ്മാൻ ഹിന്ദി എഴുത്തുകാരൻ രാം ദാറാഷ് മിശ്രയ്ക്ക്. ‘മേൻ തു യഹാൻ ഹുൻ’ എന്ന കവിതാസമാഹാരത്തിനാണ് അവാർഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: