തിരുച്ചിക്കള്ളന്മാര്‍ എന്നറിയപ്പെടുന്നത് മോഷണത്തില്‍ വിദഗ്ധരായ തമിഴ്നാട്ടിലെ തിരുച്ചി പ്രദേശത്ത് നിന്നുള്ളവരാണ്. മോഷണത്തിന് സാധ്യതയുണ്ടെന്നറിഞ്ഞാല്‍ അവിടെ അവര്‍ എത്തും. ഇക്കുറി മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെ രാധിക് മെര്‍ച്ചന്റുമായുള്ള വിവാഹത്തിന് മുന്നോടിയായി നടന്ന മൂന്ന് ദിവസം നീണ്ട സല്‍ക്കാരച്ചടങ്ങുകള്‍ നടക്കുന്നിടത്തും തിരുച്ചിക്കള്ളന്മാര്‍ എത്തിയിരുന്നു.
വലിയ വിഐപികള്‍ എത്തുന്നതിനാല്‍ ധാരാളം മോഷ്ടിക്കാം എന്ന പ്രതീക്ഷയോടെയാണ് അഞ്ചംഗ സംഘം ജാംനഗറില്‍ എത്തിയത്. പക്ഷെ വിവാഹ സല്‍ക്കാര വേദിയില്‍ എത്തിയപ്പോഴാണ് കനത്ത സുരക്ഷയാണെന്നും ഉള്ളിലേക്ക് കടക്കുക എളുപ്പമല്ലെന്നും മനസ്സിലായത്. ഉടനെ അവര്‍ അവിടെ നിന്നും സ്ഥലം വിട്ടു.
പിന്നീട് രാജ്കോട്ടില്‍ എത്തിയ ഇവര്‍ അവിടെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു മെഴ്സിഡിസ് ബെന്‍സ് കാറിന്റെ ചില്ല് തകര്‍ത്ത് 10 ലക്ഷം രൂപ കട്ടെടുത്തു.ഒരു ലാപ് ടോപും മോഷ്ടിച്ചു. പിന്നീട് മുങ്ങി.
പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് പൊലീസ് ഈ തിരുച്ചിക്കള്ളന്മാരെ ദല്‍ഹിയില്‍ നിന്നും പിടികൂടി. ഇവര്‍ പ്രസിദ്ധകള്ളന്മാരാണെന്ന വിവരം തിരുച്ചി പൊലീസും സ്ഥിരീകരിച്ചു. തിരുച്ചി ജില്ലയിലെ രാംജി നഗറില്‍ നിന്നുള്ളവരാണ് പ്രതികള്‍. അഞ്ചംഗ സംഘത്തിലെ നാല് പേരെ പിടിച്ചു. ഇനി സംഘത്തലവന് മധുസൂദനന് എന്ന വിജ് ഒളിവിലാണ്. 2023 മുതല്‍ ഏകദേശം 11 മോഷണം ഈ സംഘം നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: