കണ്ണൂര്‍ : ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യങ്ങള്‍ പുറത്ത്.പകല്‍നേരത്ത് കടുവ അടയ്ക്കാത്തോട്ടുളള വീട്ടുമുറ്റത്ത് കൂടി നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ജോബിറ്റ് ജോര്‍ജ് എന്നയാളുടെ വീട്ടുമുറ്റത്തു കൂടെ കടുവ നടന്ന് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രദേശത്ത് ഒരു കൂടു കൂടി സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
ഒരു കൂട് ശനിയാഴ്ച തന്നെ സ്ഥാപിച്ചിരുന്നു.ഒരാഴ്ചയ്ക്കിടെ പലതവണ പ്രദേശത്ത് കടുവയെ കണ്ടിരുന്നു. ഇന്ന് വൈകിട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: