കോട്ടയം: രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷൻ പരിസരത്തും മൊബൈൽ വാനുകൾ പാർക്ക് ചെയ്ത് ഭാരത് അരി വിതരണം ചെയ്യും. അനായാസം ഭക്ഷ്യവസ്തുക്കൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പൊതുവിതരണ വകുപ്പിന്റെ തീരുമാനത്തിന്റെ റെയിൽവേ പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അനുമതി നൽകി.
വരുന്ന മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും പദ്ധതി നടപ്പിലാക്കുക. ഭാരത് അരി, ഭാരത് ആട്ട എന്നിവ വിതരണം ചെയ്യുന്നതിനാണ് തീരുമാനം. ഇതിനായി പ്രത്യേക ലൈസൻസോ ചാർജോ റെയിൽവേ ഈടാക്കില്ല. ഇതിന്റെ ചുമതല അതത് ഡിവിഷണൽ ജനറൽ മാനേജർക്കാകും. വാൻ എവിടെയാണ് പാർക്ക് ചെയ്യേണ്ടതെന്ന് തീരുമാനം എടുക്കുന്നതും മാനേജരാണ്.
എല്ലാ ദിവസും വൈകിട്ട് രണ്ട് മണിക്കൂറാകും വിൽപ്പന. എന്നാൽ യാതൊരു വിധത്തിലുള്ള അറിയിപ്പുകളോ വീഡിയോ പ്രദർശനമോ പാടില്ലെന്നും നിബന്ധനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: