തിരുവനന്തപുരം: സംസ്ഥാനത്ത് ആർടിഒ ഓഫീസുകളിൽ ഒന്നിച്ച് എത്തിക്കുന്നത് എട്ട് ലക്ഷത്തോളം ലൈസൻസുകളും ആർസിയും. 2023 നവംബർ മുതലുള്ള സ്മാർട് പെറ്റ് ജി കാർഡുകളിൽ അതത് ഓഫീസുകളിൽ എത്തിക്കുന്നതിനാണ് നിർദ്ദേശം. ഇത് പ്രിന്റ് ചെയ്യുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് പാലക്കാടിന് സർക്കാർ 8.3 കോടി രൂപയിൽ അധികം കുടിശ്ശിക നൽകാനുണ്ട്.
ഇതിന് അനുമതി നൽകിയതിന് പിന്നാലെയാണ് സ്മാർട് കാർഡുകൾ എത്തുന്നത്. സംസ്ഥാനത്ത് കെ.എൽ.-ഒന്ന് (തിരുവനന്തപുരം) മുതൽ കെ.എൽ.-86 (പയ്യന്നൂർ) വരെ 85 നമ്പറുകളിൽ വണ്ടി രജിസ്റ്റർ ചെയ്യപ്പെട്ടവരും ഡ്രൈവിങ് ലൈസൻസ് എടുത്തവരും ഉൾപ്പെടെ എട്ട് ലക്ഷത്തിൽ അധികം ആളുകൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
2023 ഏപ്രിലിൽ ഡ്രൈവിങ് ലൈസൻസുകളും ഒക്ടോബർ മുതൽ ആർ.സി.യും ആധുനിക സുരക്ഷാ സംവിധാനങ്ങളുള്ള പെറ്റ്-ജി കാർഡിലേക്ക് മാറി. സുരക്ഷാ ഫീച്ചറുള്ള പെറ്റ് ജി കാർഡ് തപാൽ മുഖേനയാണ് ലഭിച്ചിരുന്നത്. ഇതിന് തപാൽ നിരക്കുൾപ്പെടെ 245 രൂപയാണ് മുൻകൂട്ടി ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: